ഒരു ഘട്ടത്തില്‍ അഞ്ച് ഓവറില്‍ നാലിന് 39 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നീട് ക്ലാസന്‍ - ത്രിപാഠി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു.
അഹമ്മദാബാദ്: ഐപിഎല്‍ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 159ന് എല്ലാവരും പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം തുടത്തില്‍ തന്നെ പൊളിഞ്ഞു. ആദ്യ മൂന്ന് ഓവറിനിടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 55 റണ്‍സ്നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്റിച്ച് ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സെടുത്തു. കമ്മിന്‍സ് (24 പന്തില്‍ 30) സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചു.
ഒരു ഘട്ടത്തില്‍ അഞ്ച് ഓവറില്‍ നാലിന് 39 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നീട് ക്ലാസന്‍ - ത്രിപാഠി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും ഈ ഇന്നിംഗ്സായിരുന്നു. പിന്നീട് ക്ലാസന്‍ പുറത്തായി. വൈകാതെ ത്രിപാഠി നിര്‍ഭാഘ്യകരമായി റണ്ണൗട്ടാവുകയും ചെയ്തു. ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിംഗ്സ്. മത്സരത്തിലെ വഴിത്തിരിവായിരുന്നു അത്. പുറത്തായതിലെ നിരാശ ത്രിപാഠി കാണിക്കുകയും ചെയ്തു. പുറത്തായതോടെ കണ്ണീരോടെ ഡ്രസിംഗ് റൂമിലേക്ക് കയറുന്ന പടിയില്‍ ഇരിക്കുകയായിരുന്നു താരം. ചില പോസ്റ്റുകള്‍ വായിക്കാം. കൂടെ റണ്ണൌട്ട് വീഡിയോയും...
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (28 പന്തില്‍ 51), ശ്രേയസ് അയ്യര്‍ (24 പന്തില്‍ 58) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികളാണ് കൊല്‍ക്കത്തയെ വിജത്തിലേക്ക് നയിച്ചത്. ഇതോടെ ഫൈനലിലെത്താനും കൊല്‍ക്കത്തയ്ക്കായി. ഹൈദരാബാദിന് ഒരവരം കൂടിയുണ്ട്. രാജസ്ഥാന്‍ റോയല്‍സ് - റോയല്‍ ചലഞ്ചേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ ഹൈദരാബാദ് രണ്ടാം ക്വാളിഫയറില്‍ നേരിടും.
കൊല്‍ക്കത്തയുടെ ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് 26 റണ്‍സ് വഴങ്ങി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.

