ഐപിഎല്‍: ബട്‌ലർക്കും സ്റ്റോക്സിനും പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാൻ

By Web TeamFirst Published Sep 1, 2021, 7:51 PM IST
Highlights

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്‍റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്സ് താരമാണ് ലൂയിസ്. ഒഷാനെ തോമസിന് റോയല്‍സില്‍ ഇത് രണ്ടാം ഊഴമാണ്. 2019ല്‍ റോയല്‍സ് താരമായിരുന്ന തോമസ് നാലു കളികളില്‍ അഞ്ച് വിക്കറ്റെടുത്തിരുന്നു.

ദുബായ്: ഐപിഎൽ രണ്ടാം ഘട്ടത്തിൽ നിന്ന് പിൻമാറിയ ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട് ലർക്കും ബെൻ സ്റ്റോക്സിനും പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്. വിൻഡീസ് താരങ്ങളായ എവിൻ ലൂയിസിനെയും ഒഷെയ്ൻ തോംസണെയുമാണ് സഞ്ജു സാംസൺ നയിക്കുന്ന റോയൽസ് ടീമിൽ ഉൾപ്പെടുത്തിയത്.

ബട്‍ലർക്ക് പകരമെത്തുന്ന എവിൻ ലൂയിസ് ഇടംകൈയൻ ഓപ്പണാണ്. 2018ലും 2019ലും മുംബൈ ഇന്ത്യൻ താരവുമായിരുന്നു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ ദുബായിലാണ് ഐപിഎല്ലിന്‍റെ രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കുക.

ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ അഞ്ചാമത്തെ മികച്ച റണ്‍വേട്ടക്കാരനായ ലൂയിസ് 103 സിക്സുകള്‍ പറത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനായി കൂടുതല്‍ സിക്സ് പറത്തിയവരില്‍ 121 സിക്സുകള്‍ പറത്തിയിട്ടുള്ള ക്രിസ് ഗെയ്ല്‍ മാത്രമാണ്  ലൂയിസിന് മുന്നിലുള്ള ഏക താരം.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്‍റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്സ് താരമാണ് ലൂയിസ്. ഒഷാനെ തോമസിന് റോയല്‍സില്‍ ഇത് രണ്ടാം ഊഴമാണ്. 2019ല്‍ റോയല്‍സ് താരമായിരുന്ന തോമസ് നാലു കളികളില്‍ അഞ്ച് വിക്കറ്റെടുത്തിരുന്നു.

ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ടാമ് ബട്‌ലര്‍ ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. മാനസിക ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് അവധിയെടുത്തിരിക്കുകയാണ് ബെന്‍ സ്റ്റോക്സ്. ജോഫ്ര ആര്‍ച്ചറാകട്ടെ പരിക്കുമൂലം ദീര്‍ഘകാലമായി വിട്ടു നില്‍ക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!