
മുംബൈ: ഇംഗ്ലണ്ടിലെ ബാറ്റിംഗ് പരാജയത്തിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ വിമർശനവുമായി മുൻതാരം ഇർഫാൻ പഠാൻ. ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയും അനാവശ്യ ആക്രമണോത്സുകതയുമാണ് കോലിയുടെ ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിന് കാരണമെന്ന് ഇർഫാൻ പഠാൻ പറഞ്ഞു.
പരിശീലനക്കുറവോ സാങ്കേതിക പിഴവോ അല്ല കോലിയുടെ പ്രശ്നം. ബൗർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയാണ്. സന്ദർഭത്തിന് അനുസരിച്ച് കളിക്കാതെ പുറത്താവുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും പഠാൻ പറഞ്ഞു.
അതേസമയം, അക്ഷമയാണ് കോലിയെ കുഴപ്പത്തിൽ ചാടിക്കുന്നതെന്നാണ് ഇന്ത്യയുടെ മുൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിന്‍റെ അഭിപ്രായം. കോലിയെ പുറത്താക്കാൻ ഇംഗ്ലണ്ട് ബൗളർമാർ പ്രകടിപ്പിക്കുന്ന ക്ഷമപോലും അവർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കോലി കാണക്കുന്നില്ലെന്നും ബംഗാർ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റിൽ നിന്ന് 24.80 ശരാശരിയിൽ 124 റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് കോലി ഈ പരമ്പരയിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!