ലേലത്തില്‍ വാങ്ങിയില്ല; പക്ഷെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഇഷ് സോധിയുണ്ടാകും

Published : Feb 27, 2021, 07:17 PM IST
ലേലത്തില്‍ വാങ്ങിയില്ല; പക്ഷെ ഐപിഎല്ലില്‍  രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഇഷ് സോധിയുണ്ടാകും

Synopsis

2018ലും 2019ലും റോയല്‍സിനായി ഐപിഎല്ലില്‍ കളിച്ചിട്ടുള്ള സോധി കഴിഞ്ഞ സീസണില്‍ ടീമിന്‍റെ സ്പിന്‍ കണ്‍സള്‍ട്ടന്‍റായിരുന്നു.

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ടീമുകളാരും സ്വന്തമാക്കിയെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ന്യൂസിലന്‍ഡ് ലെഗ് സ്പിന്നര്‍ ഇഷ് സോധിയുണ്ടാകും. കളിക്കാരനായല്ല, ടീമിന്‍റെ ലെയ്സണ്‍ ഓഫീസറായാണ് ഇഷ് സോധി ഇത്തവണ എത്തുന്നത്.

2018ലും 2019ലും റോയല്‍സിനായി ഐപിഎല്ലില്‍ കളിച്ചിട്ടുള്ള സോധി കഴിഞ്ഞ സീസണില്‍ ടീമിന്‍റെ സ്പിന്‍ കണ്‍സള്‍ട്ടന്‍റായിരുന്നു. ടീമിന്‍റെ മാനേജ്മെന്‍റ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് സോധിയെ രാജസ്ഥാന്‍ റോയല്‍സ് ലെയ്സണ്‍ ഓഫീസറായി നിയമിച്ചത്.

ഇതുവരെ എട്ട് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സോധി ഒമ്പത് വിക്കറ്റാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനായി നാലു വിക്കറ്റെടുത്ത് സോധി തിളങ്ങിയിരുന്നു. ന്യൂസിലന്‍ഡിനായി 17 ടെസറ്റിലും 33 ഏകദിനത്തിലും 52 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് സോധി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സജ്ജമായി സ്മൃതി മന്ദാന; ഹര്‍മന്‍പ്രീതിന് പകരക്കാരിയാകാന്‍ തയ്യാറെന്ന് വെളിപ്പെടുത്തല്‍
ഗില്ലും അക്ഷറും സുന്ദറും തിളങ്ങി, രോഹിത്തിനും കോലിക്കും നിരാശ, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം