ഇങ്ങനെയൊക്കെയാണ് പഠിക്കുന്നത്! മലയാളി താരം കെ എം ആസിഫിനെ പിന്തുണച്ച് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

Published : Apr 06, 2023, 02:52 PM ISTUpdated : Apr 06, 2023, 05:10 PM IST
ഇങ്ങനെയൊക്കെയാണ് പഠിക്കുന്നത്! മലയാളി താരം കെ എം ആസിഫിനെ പിന്തുണച്ച് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

Synopsis

നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത ആസിഫിന് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. മത്സരത്തില്‍ അഞ്ച് റണ്‍സിന് രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ആസിഫിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. 

ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും മോശം ബൗളിംഗ് പ്രകടനം നടത്തിയത് മലയാളി താരം കെ എം ആസിഫാണ്. നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത ആസിഫിന് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. മത്സരത്തില്‍ അഞ്ച് റണ്‍സിന് രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ആസിഫിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. 

ആസിഫ് പാഠമുള്‍കൊള്ളുമെന്നും വരും മത്സരത്തില്‍ നന്നായി കളിക്കാനാകുമെന്നും ആസിഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''ചുരുക്കം ചില ഐപിഎല്‍ മത്സരങ്ങളിലെ ആസിഫ് കളിച്ചിട്ടുള്ളൂ. അത്തരമൊരു താരത്തെ പിന്തുണയ്‌ക്കേണ്ടതുണ്ട്. പവര്‍പ്ലേയിലും മിഡില്‍- ഡെത്ത് ഓവറുകളില്‍ നന്നായി പന്തെറിയുന്ന ഇന്ത്യന്‍ പേസര്‍മാരെയാണ് ഞങ്ങളും നോക്കുന്നത്. ഈര്‍പ്പവും മികച്ച എതിര്‍ ബാറ്റ്‌സ്മാന്മാരുമുള്ളപ്പോള്‍ അതൊരിക്കലും അനായാസമായ ജോലിയല്ല. എന്നില്‍ ഇതില്‍ പഠിക്കാന്‍ സഞ്ജുവിന് കഴിയും. അടുത്ത മത്സരത്തില്‍ തിരച്ചെത്താനമാവും. സാം കറന്‍ എങ്ങനെയാണ് ഈ സാഹചര്യത്തില്‍ പന്തെറിഞ്ഞതെന്ന് നമ്മള്‍ കണ്ടതാണ്. സമയമെടുത്താണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. കുറച്ചുകൂടി നന്നായി പന്തെറിയാമായിരുന്നു. എന്നാല്‍ മറ്റു ഘടകങ്ങള്‍കൂടി മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്.'' സഞ്ജു പറഞ്ഞു.

നേരത്തെ, ആര്‍ അശ്വിനെ ഓപ്പണറാക്കി കളിപ്പിക്കാനുള്ള തീരുമാനവും സഞ്ജു വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്റെ വാക്കുകള്‍... ''ഫീല്‍ഡ് ചെയ്യുന്നതിനിടെ ജോസ് ബട്‌ലര്‍ക്ക് നേരിയ പരിക്കേറ്റിരുന്നു. ഫിസിയോ അത് തുന്നികൊണ്ടിരിക്കുകയായിരുന്നു. കൂടുതല്‍ സമയം വേണ്ടിവന്നതുകൊണ്ടാണ് അദ്ദേഹം ഓപ്പണ്‍ ചെയ്യാതിരുന്നത്. അശ്വിനെ ഓപ്പണറായി കളിപ്പിക്കാനുള്ള തീരുമാനത്തെ എല്ലാവരും പിന്തുണച്ചു. ദേവ്ദത്ത് പടിക്കലിനെ മധ്യനിരയില്‍ കളിപ്പിക്കാനും തീരുമാനമായി. 

പഞ്ചാബ് സ്പിന്നര്‍മാരെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ദേവ്ദത്തിനെ മധ്യനിരയില്‍ കളിപ്പിച്ചത്. ഒന്നോ രണ്ടോ സിക്‌സുകള്‍ കിട്ടിയിരുന്നെങ്കില്‍ നേട്ടമാവുമായിരുന്നു. ഞങ്ങള്‍ നന്നായിട്ടാണ് തുടങ്ങിയത്. പവര്‍ പ്ലേയില്‍ റണ്ണുയര്‍ത്താനും സാധിച്ചു. എന്നാല്‍ മധ്യ ഓവറുകള്‍ റണ്ണുയര്‍ത്താന്‍ സാധിച്ചില്ല അവര്‍ നന്നായി ബാറ്റ് ചെയ്തു. രണ്ടോ മൂന്നോ ഓവറുള്‍ അവര്‍ നന്നായിയെറിഞ്ഞു. അതോടെ ഉണ്ടായിരുന്ന ആനുകൂല്യം നഷ്ടപ്പെട്ടു. എന്നാല്‍ വിജയത്തിനടുത്തെത്താന്‍ ടീമിനായി. ഒരു സിക്‌സാണ് കുറവുണ്ടായിരുന്നത്. ഒരൊറ്റ ഷോട്ടിനാണ് ടീം പരാജയപ്പെട്ടത്.'' സഞ്ജു പറഞ്ഞു.

ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് റണ്‍സിന്റെ തോല്‍വിയാണുണ്ടായത്. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളുു. 42 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

ഞാനെന്ന ചിന്തയില്ലാതെ ടീമിനായി എന്തും ചെയ്യും; സ‍ഞ്ജു നിര്‍ബന്ധമായും ഇന്ത്യക്കായി കളിക്കണമെന്ന് ഹര്‍ഷ ഭോഗ്‌ലെ

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല