ഒന്നാം സ്ഥാനം ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്; ഡല്‍ഹിക്ക് ഇന്ന് മറികടക്കാന്‍ അവസരം

Published : Apr 08, 2026, 02:30 PM IST
Vaibhav Sooryavanshi

Synopsis

മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. മൂന്നില്‍ മൂന്നും ജയിച്ച രാജസ്ഥാന് നിലവില്‍ 6 പോയിന്റുണ്ട്. 

ഗുവാഹത്തി: മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തിന് പിന്നാലെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. മൂന്നില്‍ മൂന്നും ജയിച്ച രാജസ്ഥാന് ആറ് പോയിന്റാണുള്ളത്. +2.403 നെറ്റ് റണ്‍റേറ്റും രാജസ്ഥാനുണ്ട്. മൂന്നില്‍ രണ്ട് ജയം സ്വന്തമാക്കി അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്ത് പഞ്ചാബ് കിംഗ്‌സാണ്. അവരുടെ ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അങ്ങനെ ഒരു പോയിന്റ് പങ്കിടേണ്ടി വന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്ത്. കളിച്ച രണ്ട് മത്സരങ്ങും ജയിച്ച ആര്‍സിബിക്ക് നാല് പോയിന്റാണുള്ളത്.

ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍ നാലാം സ്ഥാനത്തുമാണ്. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. ഇന്ന് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ രാജസ്ഥാനെ പിന്തള്ളി ഒന്നാമതെത്താനുള്ള അവസരവും ഡല്‍ഹിക്കുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ രണ്ട് വീതം പോയിന്റുമായ അഞ്ച് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഴ്‌സ് എട്ടാമതാണ്. ഗുജറാത്ത് ഒമ്പതാം സ്ഥാനത്തും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാന സ്ഥാനത്തുമാണ്.

ഇന്നലെ തുടര്‍ച്ചയായ മൂന്നാം ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഗുവാഹത്തി, ബര്‍സപര സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 27 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. മഴയെ തുടര്‍ന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. യശസ്വി ജയ്്സ്വാളിന്റെ (32 പന്തില്‍ പുറത്താവാതെ 77) അര്‍ധ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി (14 പന്തില്‍ 39) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു.

മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 11 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. രാജസ്ഥാന് വേണ്ടി നന്ദ്രെ ബര്‍ഗര്‍, രവി ബിഷ്ണോയ്, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഐപിഎല്ലില്‍ ഏറ്റവും വലിയ റണ്‍വരള്‍ച്ചയുണ്ടായ മത്സരം
ഐപിഎല്‍ 2026: ജയിച്ചു തുടങ്ങി, തോറ്റ് തുടരുന്നു; മുംബൈയെ ഇനിയും ഭയക്കണോ?