പ്രതിഭകള്‍ ഏറെ, സഞ്ജുവും സംഘവും ഇത്തവണ ഒരുങ്ങിതന്നെ! രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതാ ഇലവന്‍ അറിയാം

Published : Mar 17, 2024, 07:09 PM IST
പ്രതിഭകള്‍ ഏറെ, സഞ്ജുവും സംഘവും ഇത്തവണ ഒരുങ്ങിതന്നെ! രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതാ ഇലവന്‍ അറിയാം

Synopsis

പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റ് പുറത്തായെങ്കിലും പേസ് നിരയ്ക്ക് കരുത്തായി ട്രെന്റ് ബോള്‍ട്ടും ദക്ഷിണാഫ്രിക്കന്‍താരം നാന്‍ഡ്രെ ബര്‍ഗറും നവദീപ് സെയ്‌നിയും ആവേശ് ഖാനുമുണ്ട്.

ജയ്പൂര്‍: ഐപിഎല്‍ പ്രഥമ സീസണിലെ ചാംപ്യന്‍മാരാണ് രാജസ്ഥാന്‍ റോയല്‍സ്. രണ്ടാം കിരീടം സ്വന്തമാക്കാന്‍ പോന്ന പടക്കോപ്പുകളെല്ലാം ഇത്തവണ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സിനുണ്ട്. കിടിലന്‍ വിദേശതാരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിനെ അപകടകാരികളാക്കുന്നത്. ഓപ്പണിംഗില്‍ തകര്‍ത്തടിക്കുന്ന ജോസ് ബട്‌ലറും ഉഗ്രന്‍ ഫോമിലുള്ള യസശ്വി ജയ്‌സ്വാളും വിശ്വസ്ഥര്‍. സഞ്ജു സാംസണും റോവ്മാന്‍ പവലും ഷിംറോണ്‍ ഹെറ്റ്മെയറും ധ്രുവ് ജുറലും റിയാന്‍ പരാഗുമെല്ലാം മധ്യനിരയിലെത്തുമ്പോള്‍ റണ്‍സിനെക്കുറിച്ച് ആശങ്കവേണ്ട.

പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റ് പുറത്തായെങ്കിലും പേസ് നിരയ്ക്ക് കരുത്തായി ട്രെന്റ് ബോള്‍ട്ടും ദക്ഷിണാഫ്രിക്കന്‍താരം നാന്‍ഡ്രെ ബര്‍ഗറും നവദീപ് സെയ്‌നിയും ആവേശ് ഖാനുമുണ്ട്. സ്പിന്നര്‍മാരാണ് രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ട്. ആര്‍.അശ്വിനും യുസ്വേന്ദ്ര ചാഹലും ആഡം സാംപയും ചേരുന്ന സ്പിന്‍ ത്രയം ഏതൊരു ടീമിനും വെല്ലുവിളിയാകുമെന്നുറപ്പ്. മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുള്ള ടീമും രാജസ്ഥാന്‍ റോയല്‍സാണ്.

അണിയറയില്‍ തന്ത്രങ്ങളുമായി കുമാര്‍ സംഗക്കാരയുമുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു സാംസണ്‍ പരിചയ സമ്പന്നനായെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയും മികച്ച ഓള്‍റൌണ്ടര്‍മാരുടെ അഭാവവുമാണ് രാജസ്ഥാന്‍ റോയല്‍സ് നേരിടുന്ന പ്രധാന വെല്ലുവിളി. ഈമാസം 23ന് ഇന്ത്യന്‍ താരം കെ എല്‍ രാഹലുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സാണ് രാജസ്ഥാന്റെ എതിരാളി. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് സഞ്ജുവിനും സംഘത്തിനും ഗുണം ചെയ്യും.

ബുദ്ധിശൂന്യര്‍ ടീം സെലക്ഷനില്‍ ഇടപെടേണ്ട! കോലിയെ ഒഴിവാക്കാനാവശ്യപ്പെട്ട ജയ് ഷായ്‌ക്കെതിരെ മുന്‍ താരം

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റയാന്‍ പരാഗ്, ധ്രുവ് ജുറല്‍, നാന്‍ഡ്രെ ബര്‍ഗര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, യൂസ്‌വേന്ദ്ര ചാഹല്‍.

PREV
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര