സഞ്ജുവിനെ വീടിന്റെ ടെറസില്‍ വരച്ചിട്ട സുജിത്തിന് രാജസ്ഥാന്‍ റോയല്‍സിന്റെ സമ്മാനം! ആരാധകരുടെ ആഗ്രഹവും സഫലം

Published : May 14, 2024, 10:42 PM ISTUpdated : May 14, 2024, 10:57 PM IST
സഞ്ജുവിനെ വീടിന്റെ ടെറസില്‍ വരച്ചിട്ട സുജിത്തിന് രാജസ്ഥാന്‍ റോയല്‍സിന്റെ സമ്മാനം! ആരാധകരുടെ ആഗ്രഹവും സഫലം

Synopsis

സഞ്ജുവിന് കീഴില്‍ വന്‍ കുതിപ്പാണ് രാജസ്ഥാന്‍ ഐപിഎല്ലില്‍ നടത്തിയത്. 12 മത്സരങ്ങളില്‍ 16 പോയിന്റുള്ള രാജസ്ഥാന് പ്ലേ ഓഫിന് അടുത്താണ്.

തിരുവനന്തപുരം: പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ സുജിത് വീടിന്റെ ടെറസില്‍ ഒരുക്കിയ സഞ്ജു സാംസണിന്റെ വലിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉയരത്തില്‍ നിന്ന് നോക്കിയാല്‍ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്. അകമ്പടിയായി 'ആവേശം' സിനിമയുടെ പാട്ടും. ചിത്രമൊരുക്കുന്ന വീഡിയോ പങ്കുവെക്കുന്നതിനൊപ്പം സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക അക്കൗണ്ടിനേയും ടാഗ് ചെയ്തിരുന്നു.  

എന്തായാലും സംഭവം സഞ്ജുവിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം കമന്റുമായെത്തി. 'എട മോനെ... സുജിത്തേ...' എന്ന കമന്റാണ് സഞ്ജു കുറിച്ചിട്ടത്. നിരവധി ആരാധകരാണ് സഞ്ജുവിന്റെ കമന്റിന് മറുപടിയുമായി എത്തിയത്. അതിലൊരാള്‍ പറഞ്ഞത്, രാജസ്ഥാന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യൂവെന്നാണ്. ആരാധകന്റെ ആഗ്രഹം എന്തായാലും സാധ്യമായി. രാജസ്ഥാന്‍ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ് ആകുന്ന വീഡിയോ കാണാം...

സഞ്ജുവിന് കീഴില്‍ വന്‍ കുതിപ്പാണ് രാജസ്ഥാന്‍ ഐപിഎല്ലില്‍ നടത്തിയത്. 12 മത്സരങ്ങളില്‍ 16 പോയിന്റുള്ള രാജസ്ഥാന് പ്ലേ ഓഫിന് അടുത്താണ്. അടുത്ത മത്സരം ജയിക്കുന്നതോടെ പ്ലേ ഓഫ് ഉറപ്പാക്കും. ഇതുവരെ നാല് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. നായകനെന്ന നിലയില്‍ അഭിപ്രായം നേടുമ്പോഴും ബാറ്ററെന്ന നിലയിലും താരം ഒട്ടും നിരാശപ്പെടുത്തുന്നില്ല.

ബട്‌ലറുടെ അഭാവം രാജസ്ഥാന് തലവേദന! ഓപ്പണിംഗ് സ്ഥാനത്തേക്ക് ഇന്ത്യയുടെ യുവതാരം? പഞ്ചാബിനെതിരെ സാധ്യതാ ഇലവന്‍

ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു. 12 മത്സരങ്ങളില്‍ 486 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 60.75 ശരാശരിയും 158.31 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഒരു സീസണിലും കാണിക്കാത്ത സ്ഥിരത ഇത്തവണ സഞ്ജു കാണിച്ചു. മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടിയത്. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കെയാണ് സഞ്ജുവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ