വീഴ്ത്തിയതെല്ലാം വമ്പന്‍മാരെ,ഐപിഎല്ലിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനുമില്ലാത്ത അപൂർവ റെക്കോർഡുമായി രജത് പാട്ടീദാർ

Published : Apr 08, 2025, 01:43 PM IST
വീഴ്ത്തിയതെല്ലാം വമ്പന്‍മാരെ,ഐപിഎല്ലിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനുമില്ലാത്ത അപൂർവ റെക്കോർഡുമായി രജത് പാട്ടീദാർ

Synopsis

മൂന്ന് മുന്‍ ജേതാക്കളെയും അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തിയതോടെ ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡും രജത് പാട്ടീദാര്‍ സ്വന്തമാക്കി.

മുംബൈ: എതിരാളികളെ അവരുടെ മടയില്‍ ചെന്ന് തകര്‍ക്കുന്നതാണ് രജത് പാട്ടീദാറിന് ശീലം. ഈ സീസണില്‍ വീഴ്ത്തിയവരൊന്നും ചില്ലറക്കാരല്ല. ചെപ്പോക്കില്‍ ആദ്യം വീണത് ചെന്നൈ സൂപ്പര്‍ കിംഗ്സ്, പിന്നാലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഇന്നലെ വാംഖഡെയില്‍ മുംബൈ ഇന്ത്യൻസും. 2008നുശേഷം ആദ്യമായാണ് ചെപ്പോക്കില്‍ ആര്‍സിബി ജയിക്കുന്നതെങ്കില്‍ 2015നുശേഷം ആദ്യമായിട്ടായിരുന്നു വാംഖഡെയില്‍ ആര്‍സിബി വിജയം നുണഞ്ഞത്.

മൂന്ന് മുന്‍ ജേതാക്കളെയും അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തിയതോടെ ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡും രജത് പാട്ടീദാര്‍ സ്വന്തമാക്കി. ഒരു സീസണില്‍ ചെന്നൈ, കൊല്‍ക്കത്ത, മുംബൈ ടീമുകളെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കുന്ന ആദ്യ ഇന്ത്യൻ നായകനാണ് രതജ് പാട്ടീദാര്‍.കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ഡേവിഡ് ഹസി മാത്രമാണ് ഐപിഎല്‍ ചിത്രത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കിയ ഏകനായകന്‍. 2012ലായിരുന്നു ഡേവിഡ് ഹസിയുടെ നേട്ടം.

കളിച്ചത് ഒരേയൊരു ടെസ്റ്റ്, 27-ാം വയസിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ച് ഓസീസ് ഓപ്പണ‍ർ

ഇതിന് പുറമെ ഇന്നലെ മുംബൈക്കെതിരെ 32 പന്തില്‍ 64 റണ്‍സടിച്ച പാട്ടീദാര്‍ കളിയിലെ താരമായതിനൊപ്പം മുംബൈക്കെതിരെ വാംഖഡെയിലും ചെന്നൈക്കെതിരെ ചെപ്പോക്കിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ നാകനെന്ന റെക്കോര്‍ഡും അടിച്ചെടുത്തു.ചെന്നൈക്കെതിരെ 31 പന്തില്‍ 52 റണ്‍സുമായാണ് പാട്ടീദാര്‍ കളിയിലെ താരമായത്.

ഇന്നലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ 12 റണ്‍സിനായിരുന്നു ആര്‍സിബി മുംബൈയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സടിച്ചപ്പോള്‍ മുംബൈക്ക് 20 ഓവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനെ കഴിഞ്ഞിരന്നുള്ളു. പാട്ടീദാറിന് പുറമെ മുന്‍ നായകന്‍ വിരാട് കോലിയും(67) ആര്‍സിബിക്കായി തിളങ്ങിയിരുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും
32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്