Ranji Trophy 2021-22: സെഞ്ചുറിയുമായി രോഹന്‍, ഗുജറാത്തിനെതിരെ കേരളത്തിന് ലീഡ് പ്രതീക്ഷ

Published : Feb 25, 2022, 05:37 PM IST
Ranji Trophy 2021-22: സെഞ്ചുറിയുമായി രോഹന്‍, ഗുജറാത്തിനെതിരെ കേരളത്തിന് ലീഡ് പ്രതീക്ഷ

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുലും രോഹനും ചേര്‍ന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന് മികച്ച സ്കോറിലേക്കുളള അടിത്തറയിട്ടു. വണ്‍ ഡൗണായി എത്തിയ ജലജ് സക്സേന(4) നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയ രോഹന്‍ കേരളത്തെ ശക്തമായ നിലയില്‍ എത്തിച്ചു.

ജയ്പൂര്‍: രഞ്ജി ട്രോഫി(Ranji Trophy 2021-22) എലൈറ്റ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ കേരളത്തിന്(Gujarat vs Kerala) ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്ഷ.  ഗുജറാത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 388 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് കൈയിലിരിക്കെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ കേരളത്തിന് 112 റണ്‍സ് കൂടി മതി. 14 റണ്‍സോടെ വത്സല്‍ ഗോവിന്ദും(Vathsal Govind) 21 റണ്‍സുമായി വിഷ്ണു വിനോദുമാണ്(Vishnu Vinod) ക്രീസില്‍.

നേരത്തെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്‍റെ(Rohan Kunnummal) തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് കേരളം രണ്ടാം ദിനം ശക്തമായ നിലയിലെത്തിയത്. 171 പന്തില്‍ 129 റണ്‍സെടുത്ത് പുറത്തായ രോഹന് പുറമെ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(53), 44 റണ്‍സെടുത്ത പി രാഹുലും കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങി.

ഞാനവരോട് കടപ്പെട്ടിരിക്കുന്നു'; ഫോമിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചവരെ കുറിച്ച് ഇഷാന്‍ കിഷന്‍

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുലും രോഹനും ചേര്‍ന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന് മികച്ച സ്കോറിലേക്കുളള അടിത്തറയിട്ടു. വണ്‍ ഡൗണായി എത്തിയ ജലജ് സക്സേന(4) നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയ രോഹന്‍ കേരളത്തെ ശക്തമായ നിലയില്‍ എത്തിച്ചു. 101 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 220 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. സ്കോര്‍ 250 കടക്കും മുമ്പ് രോഹന്‍റെ(129) വിക്കറ്റും കേരളത്തിന് രണ്ടാം ദിനം നഷ്ടമായി.16 ഫോറും നാല് സിക്സും പറത്തിയാണ് രോഹന്‍ 129 റണ്‍സെടുത്തത്.

മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും രണ്ട് ഗ്രൂപ്പുകളില്‍; ഐപിഎല്‍ മത്സരങ്ങളിങ്ങനെ

നേരത്തെ 334-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന്‍റെ പോരാട്ടം അധികം നീണ്ടില്ല. 388 റണ്‍സില്‍ ഗുജറാത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിക്കാന്‍ കേരളത്തിനായി. 185 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹേത് പട്ടേലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. വാലറ്റക്കാരെ രണ്ടക്കം കടക്കാന്‍ അനുവദിക്കാതെ ബേസിലും നിധിഷും ചേര്‍ന്ന് തുടച്ചു നീക്കിയതാണ് കേരളത്തിന് ഗുണകരമായത്.

അഞ്ച് വിക്കറ്റെടുത്ത നിധീഷും നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് കേരളത്തിനായി ബൗളിംഗില്‍ തിളങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല