രഞ്ജി ട്രോഫി: സൗരാഷ്‌ട്രക്കെതിരെ ഐതിഹാസിക ഇരട്ട സെഞ്ചുറിയുമായി മായങ്ക് അഗര്‍വാള്‍

By Web TeamFirst Published Feb 9, 2023, 3:43 PM IST
Highlights

ആദ്യം ബാറ്റ് ചെയ്‌ത കര്‍ണാടകയുടെ ഓപ്പണര്‍ സമര്‍ഥ് ആര്‍ 20 പന്തില്‍ മൂന്ന് റണ്‍സുമായി തുടക്കത്തിലെ പുറത്തായിരുന്നു

ബെംഗളൂരു: രഞ്ജി ട്രോഫി സെമിയില്‍ സൗരാഷ്‌ട്രക്കെതിരെ കര്‍ണാടയ്‌ക്കായി ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി നേടി ഓപ്പണറും നായകനുമായ മായങ്ക് അഗര്‍വാള്‍. വിക്കറ്റ് കീപ്പര്‍ ശ്രീനിവാസ് ശരത് ഒഴികെ മറ്റെല്ലാ ബാറ്റര്‍മാരും പരാജയപ്പെട്ട മത്സരത്തില്‍ മായങ്ക് 429 പന്തില്‍ 28 ഫോറും ആറ് സി‌ക്‌സും സഹിതം 249 റണ്‍സെടുത്താണ് പുറത്തായത്. അവസാനക്കാരനായി പുറത്തായ മായങ്കിനെ ജാക്‌സണ്‍ റണ്ണൗട്ടാക്കുകയായിരുന്നു. 

ആദ്യം ബാറ്റ് ചെയ്‌ത കര്‍ണാടകയുടെ ഓപ്പണര്‍ സമര്‍ഥ് ആര്‍ 20 പന്തില്‍ മൂന്ന് റണ്‍സുമായി തുടക്കത്തിലെ പുറത്തായിരുന്നു. പിന്നീട് വന്നവരില്‍ ദേവ്‌ദത്ത് പടിക്കല്‍(8 പന്തില്‍ 9), നികിന്‍ ജോസ്(66 പന്തില്‍ 18), മനീഷ് പാണ്ഡെ(13 പന്തില്‍ 7), ശ്രേയാസ് ഗോപാല്‍(29 പന്തില്‍ 15) എന്നിവര്‍ക്ക് തിളങ്ങാവാതെ വന്നപ്പോള്‍ ശ്രീനിവാസ് ശരത്തിനെ കൂട്ടുപിടിച്ചുള്ള മായങ്കിനെ പോരാട്ടമാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്. ശ്രീനിവാസ് 153 പന്തില്‍ നാല് ബൗണ്ടറികളോടെ 66 റണ്‍സ് നേടി. കൃഷ്‌ണപ്പ ഗൗതം 17 പന്തില്‍ രണ്ടും വിജയകുമാര്‍ വൈശാഖ് 19 പന്തില്‍ ആറും വിദ്വദ് കവേരപ്പ 42 പന്തില്‍ 15 ഉം റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ വി കൗശിക് 9 പന്തില്‍ 1* റണ്ണുമായി പുറത്താകാതെ നിന്നു. സൗരാഷ്‌ട്രക്കായി ചേതന്‍ സക്കരിയയും കുഷാങ് പട്ടേലും മൂന്ന് വീതവും ചിരാഗ് ജാനിയും പ്രേരക് മങ്കാദും ഓരോ വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 17 റണ്‍സെന്ന നിലയിലാണ് സൗരാഷ്‌ട്ര. 16 പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് സ്നേഹ് പട്ടേലിനെ വിദ്വദ് കവേരപ്പ പുറത്താക്കി. ഹാര്‍വിദ് ദേശായിയും(5*), വിശ്വരാജ് ജഡേജയുമാണ്(13*) ക്രീസില്‍. 

ശസ്‌ത്രക്രിയ, പിന്നാലെ രഞ്ജിയില്‍ ഏഴ് വിക്കറ്റ് നേട്ടം, ഓസീസിനെതിരെ അഞ്ച്; നിങ്ങള്‍ എന്തൊരു മാസാണ് ജഡ്ഡു!

click me!