പൂജാര രണ്ടാമത്, ആദ്യ 5ൽ മലയാളി താരവും; രഞ്ജി ട്രോഫി ആദ്യ റൗണ്ടിൽ റണ്‍വേട്ടയില്‍ മുന്നിലെത്തിയ താരങ്ങള്‍

Published : Jan 08, 2024, 07:46 PM IST
പൂജാര രണ്ടാമത്, ആദ്യ 5ൽ മലയാളി താരവും; രഞ്ജി ട്രോഫി ആദ്യ റൗണ്ടിൽ റണ്‍വേട്ടയില്‍ മുന്നിലെത്തിയ താരങ്ങള്‍

Synopsis

അരുണാചലിനെതിരെ ഇരട്ട സെഞ്ചുറി നേടിയ മേഘാലയ നായകന്‍ കിഷന്‍ ലിങ്തോ 268 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സിക്കിമിനെതിരെ മിസോറമിനായി ആദ്യ ഇന്നിംഗ്സില്‍ 166 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 92 റണ്‍സും നേടിയ അഗ്നി ചോപ്ര 258 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്.

മുംബൈ: രഞ്ജി ട്രോഫി ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ ഗ്രൂപ്പ് എയില്‍ 7  പോയന്‍റുമായി മഹാരാഷ്ട്രയും കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ 7 പോയന്‍റുമായി മുംബൈയും മുന്നിലെത്തി. ഉത്തര്‍പ്രദേശിനെതിരെ സമനില വഴങ്ങിയ കേരളം മൂന്ന് പോയന്‍റുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. ഗ്രൂപ്പ് സിയില്‍ ത്രിപുരയാണ് ആറ് പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ളത്. ഗ്രൂപ്പ് ഡിയില്‍ ഡല്‍ഹിക്കെതിരെ അട്ടിമറി ജയവുമായി പുതുച്ചേരി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

അരുണാചലിനെതിരെ ഇരട്ട സെഞ്ചുറി നേടിയ മേഘാലയ നായകന്‍ കിഷന്‍ ലിങ്തോ 268 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സിക്കിമിനെതിരെ മിസോറമിനായി ആദ്യ ഇന്നിംഗ്സില്‍ 166 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 92 റണ്‍സും നേടിയ അഗ്നി ചോപ്ര 258 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്.

സഞ്ജു കണ്ട് പഠിക്കണം ശിഷ്യനെ, രഞ്ജിയിൽ 87 പന്തില്‍ 155 റണ്‍സടിച്ച് റിയാൻ പരാഗ്; എന്നിട്ടും അസം തോറ്റു

ജാര്‍ഖണ്ഡിനെതിരെ സൗരാഷ്ട്രക്കായി ഡബിള്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര 243 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. നാഗാലാന്‍ഡിനെതിരെ ഇരട്ട സെഞ്ചുറി നേടിയ രാഹുല്‍ സിംഗാണ് 214 റണ്‍സുമായി നാലാം സ്ഥാനത്ത്.

അഞ്ചാം സ്ഥാനത്ത് ഒരു മലയാളി താരമാണ്. കര്‍ണാടക്കായികളിക്കുന്ന ദേവ്ദത്ത് പടിക്കല്‍. പഞ്ചാബിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ പടിക്കല്‍ 216 പന്തില്‍ 193 റണ്‍സുമായി ടോപ് സ്കോററായിരുന്നു. മിസോറമിനെതിരെ സിക്കിമിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ 76 റണ്‍സും നേടിയ സുമിത് സിംഗാണ്(176) റണ്‍സുമായി ആറാം സ്ഥാനത്ത്. ബംഗാളിനെതിരെ ആന്ധ്രക്കായി സെഞ്ചുറി നേടിയ റിക്കി ബൂയിയാണ് റണ്‍ വേട്ടയില്‍ 175 റണ്‍സുമായി ബംഗാളിനെതിരെ റിക്കി ബൂയി അടിച്ചെടുത്തത്. ഉമാങ് കുമാര്‍(165), റിയാന്‍ പരാഗ്(163), അനീഷ് ഥാപ്പ(157) എന്നിവരാണ് റണ്‍വേട്ടയില്‍ ആദ്യ പത്തിലുള്ള താരങ്ങള്‍. ആദ്യ 15ല്‍ കേരളത്തിനായി കളിക്കുന്ന താരങ്ങളാരുമില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര