രഞ്ജി ട്രോഫി ഫൈനലിൽ ചേട്ടന്മാരെ ജയിപ്പിക്കൻ കേരളത്തിന്‍റെ കൗമാരപ്പട, ജൂനിയർ താരങ്ങൾ മത്സരം കാണാൻ നാഗപൂരിലേക്ക്

Published : Feb 26, 2025, 08:21 AM IST
രഞ്ജി ട്രോഫി ഫൈനലിൽ ചേട്ടന്മാരെ ജയിപ്പിക്കൻ കേരളത്തിന്‍റെ കൗമാരപ്പട, ജൂനിയർ താരങ്ങൾ മത്സരം കാണാൻ നാഗപൂരിലേക്ക്

Synopsis

ഫൈനലിന് സാക്ഷ്യം വഹിക്കുന്നത് കൗമാര ക്രിക്കറ്റ് താരങ്ങൾക്ക് പുതിയൊരനുഭവം ആകുമെന്നാണ് അത് വലിയരീതിയിൽ അവർക്ക് പ്രചോദനം നൽകുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ യുടെ വിലയിരുത്തൽ.

തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ. കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന ഫൈനൽ മത്സരം  കാണാൻ അവസരം ലഭിക്കുക.

ഫൈനലിന് സാക്ഷ്യം വഹിക്കുന്നത് കൗമാര ക്രിക്കറ്റ് താരങ്ങൾക്ക് പുതിയൊരനുഭവം ആകുമെന്നാണ് അത് വലിയരീതിയിൽ അവർക്ക് പ്രചോദനം നൽകുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ യുടെ വിലയിരുത്തൽ. അണ്ടർ 16 തലത്തിൽ ഹൈദരാബാദ് അടക്കമുള്ള കരുത്തരെ അട്ടിമറിച്ച കേരള ടീമിന് നേരിയ വ്യത്യാസത്തിലായിരുന്നു ഇത്തവണ നോക്കൌട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയത്.

ചരിത്രനേട്ടത്തിന്‍റെ പടിവാതിലിൽ കേരളം, രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം, എതിരാളികൾ വിദർഭ; സാധ്യതാ ടീം

ഭാവിയുടെ പ്രതീക്ഷകളായ ഒട്ടേറെ താരങ്ങൾ അണ്ടർ 14, 16 ടീമുകളിലായുണ്ട്. ഇവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനൊപ്പം കൂടുതൽ എക്സ്പോഷർ നല്കുന്നതിനുമാണ് ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നത്.  27ആം തീയതി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നാണ് ടീമുകൾ യാത്ര തിരിക്കുക. 28ആം തീയതി മുതൽ ഫൈനൽ തീരും വരെ അവർ സീനിയേഴ്സിന് പിന്തുണയുമായി സ്റ്റേഡിയത്തിലുണ്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇവർക്ക് വിമാനയാത്ര, താമസം ഡിഎ തുടങ്ങി എല്ലാ സൗകര്യങ്ങളും നൽകുന്നത്.

ചരിത്രം കുറിക്കാൻ കേരളം, രഞ്ജി ട്രോഫി ഫൈനലില്‍ നാളെ വിദര്‍ഭക്കെതിരെ, മത്സര സമയം; കാണാനുള്ള വഴികള്‍

കേരളം രഞ്ജി ട്രോഫിയുടെ ഫൈനൽ കളിക്കുന്നത് കെസിഎ 75ആം പിറന്നാൾ ആഘോഷിക്കുന്ന വർഷം കൂടിയാണ്. അതിനാൽ ഈ അപൂർവ്വ നേട്ടം വിപുലമായ രീതിയില്‍ ആഘോഷമാക്കാനാണ് കെസിഎ ഒരുങ്ങുന്നത്. കേരളത്തിന്‍റെ ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നതും ഇതിന്‍റെ ഭാഗമായാണ്. കെസിഎയുടെ തീരുമാനം കൗമാര താരങ്ങളുടെ ക്രിക്കറ്റ് യാത്രയിൽ അവർക്ക് കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്നത് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ