രഞ്ജി ട്രോഫി: അഞ്ച് വിക്കറ്റ് നഷ്ടം, പുതുച്ചേരിക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളം പൊരുതുന്നു

Published : Jan 26, 2023, 12:07 PM IST
രഞ്ജി ട്രോഫി: അഞ്ച് വിക്കറ്റ് നഷ്ടം, പുതുച്ചേരിക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളം പൊരുതുന്നു

Synopsis

മൂന്നാ ദിനം മികച്ച ഫോമിലുള്ള സച്ചിന്‍ ബേബിയിലായിരുന്നു കേരളത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ 39 റണ്‍സെടുത്ത സച്ചിനെ ബൗള്‍ഡാക്കി കൃഷ്ണ തുടക്കത്തിലെ കേരളത്തിന് തിരിച്ചടി നല്‍കി. സല്‍മാന്‍ നിസാറും അക്ഷയ് ചന്ദ്രനും കൂടി കേരളത്തെ 150 കടത്തിയെങ്കിലും 44 റണ്‍സെടുത്ത നിസാറിനെ മടക്കി അബിന്‍ മാത്യു കേരളത്തിന് അടുത്ത തിരിച്ചടി നല്‍കി.

പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതുച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 371 റണ്‍സ് മറികടക്കാന്‍ കേരളം പൊരുതുന്നു. മൂന്നാം ദിനം കളി ലഞ്ചിന് പിരിയുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെന്ന നിലയിലാണ്. 39 റണ്‍സെടുത്ത സച്ചിന്‍ ബേബിയുടെയും 44 റണ്‍സെടുത്ത സല്‍മാന്‍ നിസാറിന്‍റെയും വിക്കറ്റുകളാണ് മൂന്നാം ദിനം കേരളത്തിന് നഷ്ടമായത്. പുതുച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ കേരളത്തിന് ഇനിയും 202 റണ്‍സ് കൂടി വേണം.23 റണ്‍സോടെ അക്ഷയ് ചന്ദ്രനും ആറ് റണ്‍സുമായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫുമാണ് ക്രീസില്‍. രോഹന്‍ കുന്നുമേല്‍, പി രാഹുല്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

മൂന്നാ ദിനം മികച്ച ഫോമിലുള്ള സച്ചിന്‍ ബേബിയിലായിരുന്നു കേരളത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ 39 റണ്‍സെടുത്ത സച്ചിനെ ബൗള്‍ഡാക്കി കൃഷ്ണ തുടക്കത്തിലെ കേരളത്തിന് തിരിച്ചടി നല്‍കി. സല്‍മാന്‍ നിസാറും അക്ഷയ് ചന്ദ്രനും കൂടി കേരളത്തെ 150 കടത്തിയെങ്കിലും 44 റണ്‍സെടുത്ത നിസാറിനെ മടക്കി അബിന്‍ മാത്യു കേരളത്തിന് അടുത്ത തിരിച്ചടി നല്‍കി.

അവസരം കാത്ത് പൃഥ്വി ഷാ! ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം റാഞ്ചിയില്‍

ഇന്നലെ പുതുച്ചേരിയെ ഒന്നാം ഇന്നിംഗ്സില്‍ 400 കടക്കാത തടാനായെങ്കിലും കേരളത്തിന്‍റെ തുടക്കം പിഴച്ചിരുന്നു. സ്കോര്‍ 24ല്‍ നില്‍ക്കെ ഓപ്പണര്‍ രോഹന്‍ കുന്നുമേലിനെ(17) അബിന്‍ മാത്യു മടക്കി. അധികം കഴിയാതെ പി രാഹുലും(18) മടങ്ങി. ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട കേരളത്തെ രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും നിലയുറപ്പിച്ചെന്ന് കരുതിയ രോഹന്‍ പ്രേമിനെ(19) ഉദേശി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സച്ചിന്‍ ബേബിക്കൊപ്പം കേരളത്തെ 100 കടത്തി.

എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ പോയന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയന്റ് ആണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 23 പോയന്റുള്ള ജാര്‍ഖണ്ഡ് രണ്ടാമതും 29 പോയന്റുള്ള കര്‍ണാടക ഒന്നാം സ്ഥാനത്തുമാണ്.

PREV
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം