
മുള്ളൻപൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളത്തിനെതരെ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയോട് ആദ്യ ദിനത്തില്‍ ആധിപത്യം നേടിയിട്ടും നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളത്തിന് സമനില വഴങ്ങേണ്ടിവന്നിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ ജയത്തില്‍ കുറഞ്ഞതതൊന്നും കേരളം ലക്ഷ്യമിടുന്നില്ല.
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ സഞ്ജു സാംസണ്‍ ഇന്ന് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലില്ല. സഞ്ജുവിന് പകരം കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ അഹമ്മദ് ഇമ്രാന്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യമത്സരത്തില്‍ കളിച്ച ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതിലൂടെ ലഭിച്ച ഒരു പോയന്‍റ് മാത്രമാണ് കേരളത്തിന്‍റെ സമ്പാദ്യം.ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില നേടിയ പഞ്ചാബിനും ഒരു പോയന്‍റ് മാത്രമാണുള്ളത്.
പഞ്ചാബിനെതിരായ രഞ്ജി മത്സരത്തിനുള്ള കേരളത്തിന്‍റെ പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസറുദ്ദീന്‍(ക്യാപ്റ്റൻ), രോഹൻ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍.
പഞ്ചാബ് പ്ലേയിംഗ് ഇലവൻ: പ്രഭ്‌സിമ്രാൻ സിംഗ്, ഉദയ് സഹാറൻ, അൻമോൽപ്രീത് സിംഗ്, നമൻ ധിർ(ക്യാപ്റ്റൻ), ഹർണൂർ സിംഗ്, രമൺദീപ് സിംഗ്, സലിൽ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയൽ, മായങ്ക് മാർക്കണ്ഡെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!