
ചണ്ഡീഗഡ്: രഞ്ജി ട്രോഫി മത്സരത്തിനിടെ അമ്പയറെ അപമാനിച്ചതിന് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെതിരെ പരാതി. പഞ്ചാബിന് വേണ്ടി കളിക്കുന്ന ഗില്‍ അമ്പയര്‍ ഔട്ട് വിളിച്ചതില്‍ പ്രതിഷേധിച്ചതാണ് വിവാദമാകുന്നത്. ഇതിനെ തുടര്‍ന്ന് ഔട്ട് വിളിച്ച തീരുമാനം അമ്പയര്‍ പിന്‍വലിച്ചു ഇതില്‍ പ്രതിഷേധിച്ച് എതിരാളികളായ ഡല്‍ഹി ടീം ഗ്രൗണ്ട് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാച്ച് റഫറി ഇടപെട്ട് വീണ്ടും മത്സരം തുടങ്ങുകയായിരുന്നു.
ദില്ലിയിലെ ഐഎസ് ബ്രിദ്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. ദില്ലി ക്യാപ്റ്റന്‍ നിതീഷ് റാണയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്പയറായ പാശ്ചിമ് പഥക്ക് എന്നയാള്‍ക്കെതിരെ ഗില്‍ ഔട്ട് വിളിച്ചതോടെ ചില ചീത്തവാക്കുകള്‍ ഉപയോഗിച്ച് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ അമ്പയര്‍ ഔട്ട് പിന്‍വലിച്ചു. ഈ അമ്പയര്‍ നിയന്ത്രിക്കുന്ന ആദ്യ രഞ്ജി മത്സരമായിരുന്നു ഇത്. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
നേരത്തെ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഡൽഹിക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 കാരനായ ശുഭ്മാൻ ഗിൽ സിമാർജീത് സിങ്ങിന്റെ പന്തിൽ അനൂജ് റാവത്തിന് ക്യാച്ച് നൽകിയാണു പുറത്തായത്. 41 പന്തിൽ 23 റൺസെടുത്തു.
എലൈറ്റ് ഗ്രൂപ്പ് എ,ബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പഞ്ചാബ് ഉള്ളത്. 17 പോയിന്റ് അവർക്കുണ്ട്. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടും പഞ്ചാബ് ജയിച്ചു. ഒരു കളി സമനിലയിലായി. ഏഴു പോയിന്റു മാത്രമുള്ള ഡൽഹിയാകട്ടെ 11–ാം സ്ഥാനത്തും. പഞ്ചാബിനായി 3 മത്സരങ്ങളിൽനിന്ന് 148 റൺസ് ശുഭ്മാൻ ഗിൽ നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും ഗിൽ സ്വന്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!