സച്ചിനും മെസിയും കാത്തിരുന്നു! ഇന്ത്യയുടെ ഐസിസി ട്രോഫി വരളര്‍ച്ചയെ കുറിച്ച് രവി ശാസ്ത്രിയുടെ മറുപടി രസകരം

By Web TeamFirst Published Mar 24, 2023, 6:12 PM IST
Highlights

2013 ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയത്. അന്നും ക്യാപ്റ്റന്‍ എം എസ് ധോണിയായിരുന്നു. ശേഷം, 2015, 2019 ഏകദിന ലോകപ്പിന്റെ സെമിയിലെത്തി ടീം. ടി20 ലോകകപ്പ് എടുക്കുകയാണെങ്കില്‍ 2014ല്‍ ടീം ഫൈനലിലെത്തി.

മുംബൈ: മറ്റൊരു ഐസിസി ടൂര്‍ണമെന്റ് ഫൈനലാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടും. ജൂണ്‍ ഏഴിന് ഓവലിലാണ് ഫൈനല്‍. അതിന് ശേഷം ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിലും ടീം കളിക്കും. ഒക്ടോബറിലാണ് ലോകകപ്പിന് തുടക്കമാവുക. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപപ്പ് നേടുന്നത്. ഇന്ത്യ അവസാനമായി ഒരു ഒരു ഐസിസി കിരീടം നേടിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായി. 

2013 ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയത്. അന്നും ക്യാപ്റ്റന്‍ എം എസ് ധോണിയായിരുന്നു. ശേഷം, 2015, 2019 ഏകദിന ലോകപ്പിന്റെ സെമിയിലെത്തി ടീം. ടി20 ലോകകപ്പ് എടുക്കുകയാണെങ്കില്‍ 2014ല്‍ ടീം ഫൈനലിലെത്തി. 2016, 2022 വര്‍ഷങ്ങളില്‍ സെമിയില്‍ പുറത്തായി. 2021ലാവട്ടെ ഗ്രൂപ്പ് ഘട്ടത്തിലും മടങ്ങി. ചാംപ്യന്‍സ് ട്രോഫിയിലും പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ടീം ഫൈനലില്‍ തോറ്റു.

ഇന്ത്യയുടെ ഐസിസി കിരീടങ്ങളുടെ വരള്‍ച്ചയെ കുറിച്ച് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി നല്‍കിയത്. ഫുട്‌ബോള്‍ ഇതിസാസം ലിയോണല്‍ മെസി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുമായി താരമത്യം ചെയ്താണ് ശാസ്ത്രി സംസാരിച്ചത്. 

ഒരു കിരീടം നേടിയാല്‍, ഇന്ത്യ അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ശാസ്ത്രി വ്യക്താക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഐസിസി ടൂര്‍മണമെന്റുകളില്‍ സ്ഥിരമായി സെമി ഫൈനലിലോ ഫൈനലിലോ പ്രവേസിക്കുന്ന ടീമാണ് ഇന്ത്യ. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ നോക്കൂ, തന്റെ ആറാം ലോകകപ്പിലാണ് സച്ചിന്‍ ഐസിസി കിരീടം നേടിയത്. അതിനിര്‍ത്ഥം 24 വര്‍ഷങ്ങള്‍ വേണ്ടിവന്നു. തന്റെ അവസാന ലോകകപ്പില്‍ അദ്ദേഹമത് നേടി. ലിയോണല്‍ മെസിയുടെ കാര്യം നോക്കൂ, എത്ര വര്‍ഷമായി അദ്ദേഹം കളിക്കുന്നു. മെസി കോപ്പ അമേരിക്കയ്ക്ക് ലോകകപ്പ് നേടി. ഫൈനലില്‍ ഗോളടിക്കുക പോലും ചെയ്തു. അതുപോലെ ഇന്ത്യയും കാത്തിരിക്കണം. ഒരെണ്ണം നേടിയാല്‍ ബാക്കി തേടിവരും.'' ശാസ്ത്രി പറഞ്ഞു.

ഡബ്ബിളാ ഡബ്ബിള്‍! പന്തെറിഞ്ഞതും സിക്‌സടിച്ചതും ധോണി; രസകരമായ വീഡിയോ പങ്കുവച്ച് സിഎസ്‌കെ

click me!