ഡബ്ബിളാ ഡബ്ബിള്‍! പന്തെറിഞ്ഞതും സിക്‌സടിച്ചതും ധോണി; രസകരമായ വീഡിയോ പങ്കുവച്ച് സിഎസ്‌കെ

By Web TeamFirst Published Mar 24, 2023, 4:51 PM IST
Highlights

രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സിഎസ്‌കെ. ധോണി, ധോണിക്ക് തന്നെ പന്തെറിയുന്ന വീഡിയോയാണിത്. രണ്ട് സമയത്തെടുത്ത ദൃശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് സിഎസ്‌കെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപില്‍ ക്യാപ്റ്റന്‍ എം എസ് ധോണി നേരത്തെ എത്തിയിരുന്നു. 2020ല്‍ അന്താരാഷ്ട്ര ജേഴ്‌സിയില്‍ നിന്ന് വിരമിച്ചതിനാല്‍ ക്യാംപിന്റെ തുടക്കം മുതല്‍ പരിശീലനത്തിലുണ്ടായിരുന്നു. അന്താരാഷ്ട്ര താരങ്ങളൊക്കെ ഇപ്പോഴും എത്തികൊണ്ടിരിക്കുന്നു. 31ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗുജററാത്ത് ടൈറ്റന്‍സിനെയാണ് ചെന്നൈ നേരിടുക.

ഇതിനിടെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സിഎസ്‌കെ. ധോണി, ധോണിക്ക് തന്നെ പന്തെറിയുന്ന വീഡിയോയാണിത്. രണ്ട് സമയത്തെടുത്ത ദൃശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് സിഎസ്‌കെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എം എ ചിദംബരം സ്‌റ്റേഡിയത്തിലെ പരിശീലന സെഷനില്‍ ധോണിയുടെ പന്തില്‍ അദ്ദേഹം സിക്‌സടിക്കുന്നതാണ് കാണിക്കുന്നത്. അതുകഴിഞ്ഞ് ക്ലൈമാക്‌സില്‍ 'ഇരുവരും' ചിരിക്കുന്നതാണ് ദൃശ്യത്തിലെ സവിശേഷത. വീഡിയോ കാണാം...

അടുത്തിടെ ദക്ഷിണാഫ്രിക്കയുടെ പേസര്‍ സിസാന്‍ഡ മഗാലയെ സിഎസ്‌കെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ കെയ്ല്‍ ജാമിസണിന് പകരമാണ് മഗാലയെത്തിയത്. ഒരു കോടിക്കാണ് ജാമിസണിനെ ചെന്നൈ താരലേലത്തില്‍ ടീമിലെത്തിച്ചിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് താരത്തിന് പരിക്കേറ്റു. പിന്നാലെ ഐപിഎല്ലില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പേസറെ ചെന്നൈ ടീമിലെത്തിക്കുകയായിരുന്നു.

32 കാരനായ മഗാലയെ താരലേലത്തില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല, ആദ്യമായിട്ടാണ് താരം ഐപിഎല്ലിന്റെ ഭാഗമാകുന്നത്. അടിസ്ഥാനവിലയായ 50 ലക്ഷത്തിനാണ് മഗാല ചെന്നൈയ്ക്ക് വേണ്ടി കളിക്കുക. 2021ന് ശേഷം മഗാല ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടി20 മത്സരങ്ങളും കളിച്ചിട്ടില്ല. എന്നാല്‍ പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മഗാലയ്ക്കായി. സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിന് വേണ്ടി കളിച്ച താരം വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാമനായിരുന്നു. 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ക്രിസ്റ്റ്യാനോയുടേത് ഹാട്രിക്ക്? കാന്‍സലോയുടെ ഗോളിന്റെ അവകാശം താരത്തിന്- വിഡീയോയില്‍ എല്ലാം വ്യക്തം
 

click me!