
മുംബൈ: ഐപിഎല്‍ കമന്ററി പറയാനും ഇതിഹാസങ്ങള്‍. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കമന്ററി പറയാനെത്തും. ഇന്നാണ് ഇംഗ്ലീഷ് കമന്റേറ്റര്‍മാരുടെ പട്ടിക സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ടത്. 25 പേരാണ് പട്ടികയിലുള്ളത്. ഇന്ത്യയില്‍ നിന്ന് രവി ശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, ദീപ്ദാസ് ഗുപ്ത, ഹര്‍ഷ ഭോഗ്ലെ, അഞ്ജും ചോപ്ര, മുരളി കാര്‍ത്തി, ഡബ്ല്യൂ സി രാമന്‍, രോഹന്‍ ഗവാസ്‌കര്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നതില്‍ സ്മിത്ത് മാത്രമാണ് പാനലിലൊള്ളൂ. ബ്രയാന്‍ ലാറ, മാത്യൂ ഹെയ്ഡന്‍, കെവിന്‍ പീറ്റേഴ്‌സണ്‍, മൈക്കല്‍ ക്ലാര്‍ക്ക്, മാര്‍ക്ക് ഹൗവാര്‍ഡ്, ഇയാന്‍ ബിഷപ്പ്, ആരോണ്‍ ഫിഞ്ച്, നിക്ക് നൈറ്റ്, ഡാനി മോറിസണ്‍, ക്രിസ് മോറിസ്, സാമുവല്‍ ബദ്രി, കാറ്റി മാര്‍ട്ടിന്‍, ഗ്രെയിം സ്വാന്‍, പോമി എംബാന്‍ഗ്വ, നദാലി ജര്‍മനോസ്, ഡാരന്‍ ഗംഗ എന്നിവരാണ് മറ്റു കമന്റേറ്റര്‍മാര്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മത്സരത്തോടെയാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.
ലോക്‌സഭ ഇലക്ഷന്‍ നടക്കുന്നത് കൊണ്ടാണ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ പട്ടിക പുറത്തുവരാത്തത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ഐപിഎഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ വേദിയാകുമെന്നുള്ളതാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവരുടെ താരങ്ങളോട് പാസ്‌പോര്‍ട്ട് കൂടി ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് ഐപിഎല്‍ കടല്‍ കടക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!