
ദില്ലി: വനിതാ ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംംഗ്ലൂര്‍ ഫൈനലില്‍ കടന്നത്്. എലിമിനേറ്ററില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈയെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലിലെത്തിയത്. ഡല്‍ഹി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനാണ് സാധിച്ചത്. 50 പന്തില്‍ 66 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാന്‍ മാത്രമെ കഴിഞ്ഞൊള്ളൂ. നാളെ നടക്കുന്ന ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സാണ് ആര്‍സിബിയുടെ എതിരാളി.
ആദ്യ കിരീടമാണ് ഇരുവരുടേയും ലക്ഷ്യം. ആര്‍സിബിയുടേയും ഡല്‍ഹി കാപിറ്റല്‍സിന്റേയും പുരുഷ ടീമുകള്‍ക്കും ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ ആര്‍സിബിയുടെ മലയാളി താരത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. അവസാന ഓവറില്‍ 12 റണ്‍സ് പ്രതിരോധിച്ച തിരുവനന്തപുരം സ്വദേശി ആശ ശോഭനയാണ് ആര്‍സിബിയുടെ താരമായത്. ആറ് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. രണ്ട് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുക്കാനും ആശയ്ക്ക് സാധിച്ചു. ഓവറിന് ശേഷം താരത്തിന്റെ വിജയാഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അവസാന ഓവറിന്റ സമ്മര്‍ദ്ദമൊന്നുമില്ലാതെയാണ് താരം പന്തെറിഞ്ഞത്. താരത്തെ പ്രകീര്‍ത്തിക്കാനും ആരാധകര്‍ മറന്നില്ല. ചില പോസ്റ്റുകള്‍ വായിക്കാം...
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബിക്ക് മോശം തുടക്കമായിരുന്നു. 23 റണ്‍സിനെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറില്‍ സോഫി ഡിവൈനാണ് (10) ആദ്യം മടങ്ങിയത്. മാത്യൂസിന്റെ ന്തില്‍ ബൗള്‍ഡ്. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും (10) പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സ്‌കിവറാണ് വിക്കറ്റ് നേടിയത്. ദിശ കസതിന് (0) റണ്‍സൊന്നുമെടുക്കാനായില്ല. സൈകയാണ് താരത്തെ മടക്കിയത്. ഇതോടെ പെറിക്ക് സൂക്ഷിച്ച് കളിക്കേണ്ടി വന്നു. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. റിച്ചാ ഘോഷ് (14), സോഫി മൊളിനക്സ് (11) എന്നിവര്‍ക്കൊന്നും പെറിയെ പിന്തുണയ്ക്കാനായില്ല. അവസാന ഓവറില്‍ പെറിയും വീണു. 50 പന്തില്‍ ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പെറിയുടെ ഇന്നിംഗ്സ്. ജോര്‍ജിയ വറേഹം (18), ശ്രേയങ്ക പാട്ടീല്‍ (3)പുറത്താവാതെ നിന്നു. മുംബൈക്ക് വേണ്ടി ഹെയ്ലി മാത്യൂസ്, നതാലി സ്‌കിവര്‍, സൈക ഇഷാഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഭേദപ്പെട്ട തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ യസ്തിക ഭാട്ടിയ (19) ഹെയ്ലി മാത്യൂസ് (15) സഖ്യം 27 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ഹെയ്ലി മടങ്ങി. ശ്രേയങ്ക പാട്ടീലിനായിരുന്നു വിക്കറ്റ്. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സായപ്പോള്‍ യസ്തികയും പവലിയനില്‍ തിരിച്ചെത്തി. നതാലി സ്‌കിവറിനെ (23) ജോര്‍ജിയ വറേഹം പുറത്താക്കിയതോടെ മൂന്നിന് 68 എന്ന നിലയിലായി മുംബൈ.
ധോണിക്ക് ഐപിഎല്ലില്‍ ഇനിയും കളിക്കാം, പക്ഷേ..! തടസമാകുന്ന ഒരു കാര്യം തുറന്നുപറഞ്ഞ് റോബിന്‍ ഉത്തപ്പ
അപ്പോഴും ജയിക്കാമായിരുന്നു ടീമിന്. ഹര്‍മന്‍പ്രീത് കൗര്‍ (33) അമേലിയ കേര്‍ (27) സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഹര്‍മന്‍ പുറത്തായി. തുടര്‍ന്നെത്തിയ മലയാളി താരം സജന സജീവനും (1), പൂജ വസ്ത്രകര്‍ക്കും (4) തിളങ്ങാനായില്ല. അവസാന പന്തില്‍ ഏഴ് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ശോഭനക്കെതിരെ സിക്സിന് ശ്രമിച്ചെങ്കിലും ഒരു റണ്‍ നേടാനാണ് കേറിന് സാധിച്ചത്. 27 റണ്‍സുമായി കേര്‍ പുറത്താവാതെ നിന്നു. അമന്‍ജോത് കൗറാണ് (1) ക്രീസിലുണ്ടായിരുന്നത്. ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!