'ഒരു ദയയും കാട്ടരുത്, പിഴവ് വരുത്തിയവരെ ഡ്രസ്സിംഗ് റൂമിലിട്ട് പൊരിക്കണമെന്ന്' ഗംഭീറിനെ ഉപദേശിച്ച് രവി ശാസ്ത്രി

Published : Jun 25, 2025, 03:16 PM IST
Ravi Shastri. (Photo- ICC)

Synopsis

ആദ്യം ആദ്യ ടെസ്റ്റിലെലെ പോസറ്റീവ് കാര്യങ്ങളിലേക്ക് വരാം. ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്‍ പ്രതിക്ഷിച്ചതിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റതിന് പിന്നാലെ മത്സരത്തില്‍ ആവര്‍ത്തിച്ച് പിഴവ് വരുത്തിയ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍ നാലു ക്യാച്ചുകള്‍ കൈവിട്ടതും മലയാളി താരം കരുണ്‍ നായര്‍ രണ്ട് ഇന്നിംഗ്സിലും നിലയുറപ്പിക്കാതെ മടങ്ങിതുമാണ് രവി ശാസ്ത്രിയെ ചൊടിപ്പിച്ചത്. കളിക്കാരുടെ അലസ സമീപനത്തിനെതിരെ കോച്ചിംഗ് സ്റ്റാഫിന് പലതും ചെയ്യാനാകുമെന്ന് രവി ശാസ്ത്രി പറഞ്ഞു.

ആദ്യം ആദ്യ ടെസ്റ്റിലെലെ പോസറ്റീവ് കാര്യങ്ങളിലേക്ക് വരാം. ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്‍ പ്രതിക്ഷിച്ചതിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ബാറ്ററെന്ന നിലയില്‍ ഗില്‍ സെഞ്ചുറി അടിച്ചു, ടീമിലെ മറ്റ് മൂന്ന് താരങ്ങളും സെഞ്ചുറികള്‍ നേടി, അങ്ങനെ അതെല്ലാം ഈ മത്സരത്തിലെ നേട്ടങ്ങളാണ്. എന്നാല്‍ ക്യാപ്റ്റന് ഒന്നും ചെയ്യാന്‍ കഴിയാത്ത ചിലതുണ്ട്. അടിസ്ഥാന പാഠങ്ങള്‍ പോലും നടപ്പിലാക്കുന്നതില്‍ ചിലര്‍ക്ക് പിഴച്ചതാണ് അത്.

ഒരു ഫീല്‍ഡര്‍ തുടര്‍ച്ചയായി ക്യാച്ചുകള്‍ കൈവിടുന്നതില്‍ ക്യാപ്റ്റന് ഒന്നും ചെയ്യാനാവില്ല. ഒരു ടീം എന്ന നിലയില്‍ ഒരുമിച്ച് കഠിനാധ്വാനം ചെയ്താല്‍ മാത്രമം ഫലമുണ്ടാകു. അതുപോലെ ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ ഓരോരുത്തരും അവരവരുടെ വിക്കറ്റിന് ഒരു വില കല്‍പിക്കണം. ടീമിന് 550-600 റണ്‍സിലെത്താവുന്ന അനായാസ സാഹചര്യത്തില്‍ ക്രീസില്‍ വന്നപാടെ ലൂസ് ഷോട്ട് കളിച്ച് വിക്കറ്റ് കളയാനല്ല ശ്രമിക്കേണ്ടത്. ഇതുപോലെയുള്ള ചില അചിസ്ഥാന കാര്യങ്ങളില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ കോച്ച് എന്ന നിലയില്‍ ഗംഭീര്‍ ഒരു ദയയും കാട്ടരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും രവി ശാസ്ത്രി സ്കൈ സ്പോപര്‍ട്സിനോട് പറഞ്ഞു.

മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടി തിളങ്ങിയ ജയ്സ്വാള്‍ പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ നാലു റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതിന് പുറമെ മത്സരത്തില്‍ നാലു നിര്‍ണായക ക്യാച്ചുകളും ജയ്സ്വാള്‍ കൈവിട്ടിരുന്നു. ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ ഒരു ക്യാച്ചുമാണ് ജയ്സ്വാള്‍ നിലത്തിട്ടത്. ഇന്ത്യൻ തോല്‍വിയില്‍ ഈ കൈവിട്ട ക്യാച്ചുകള്‍ നിര്‍ണായകമാകുകയും ചെയ്തു. കരുണ്‍ നായര്‍ ആകട്ടെ എട്ട് വര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്സില്‍ 20 റണ്‍സിനും പുറത്തായിരുന്നു. രണ്ട് ഇന്നിംഗ്സിലും കരുണിന്‍റെ പുറത്താകല്‍ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചക്ക് കാരണമാകുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം