148 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം, 5 പേര്‍ സെഞ്ചുറി അടിച്ചിട്ടും ടെസ്റ്റ് മത്സരം തോല്‍ക്കുന്ന ആദ്യ ടീമായി ഇന്ത്യ

Published : Jun 25, 2025, 01:44 PM IST
Team India Headingley Test

Synopsis

1928ല്‍ ഓസ്ട്രേലിയക്കായി നാലു താരങ്ങള്‍ സെഞ്ചുറി നേടിയിട്ടും ഇംഗ്ലണ്ടിനെതിരാ ടെസ്റ്റ് കംഗാരുക്കള്‍ തോറ്റിരുന്നു. ഇതാണ് ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ ഇന്ത്യയുടെ തലയിലായത്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് തോറ്റതിനൊപ്പം നാണേക്കടിന്‍റെ മറ്റൊരു റെക്കോര്‍ഡ് കൂടി ഇന്ത്യൻ ടീമിന്‍റെ തലയില്‍. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് ബാറ്റര്‍മാര്‍ സെഞ്ചുറി നേടിയിട്ടും ടെസ്റ്റ് മത്സരം തോല്‍ക്കുന്ന ആദ്യ ടീമെന്ന നാണക്കേടാണ് ഇന്ത്യയുടെ തലയിലായത്. ഒരു ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആറാമത്തെ ടീമാണ് ഇന്ത്യ.

1928ല്‍ ഓസ്ട്രേലിയക്കായി നാലു താരങ്ങള്‍ സെഞ്ചുറി നേടിയിട്ടും ഇംഗ്ലണ്ടിനെതിരാ ടെസ്റ്റ് കംഗാരുക്കള്‍ തോറ്റിരുന്നു. ഇതാണ് ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ ഇന്ത്യയുടെ തലയിലായത്. ഇതിന് മുമ്പ് ഒരു ടെസ്റ്റില്‍ അഞ്ച് പേര്‍ സെഞ്ചുറി നേടിയപ്പോൾ മൂന്ന് തവണ ആ ടീം ജയിച്ചു. രണ്ട് തവണ ടെസ്റ്റ് സമനിലയായി.

രണ്ട് ഇന്നിംഗ്സിലുമായി മത്സരത്തില്‍ 835 റണ്‍സടിച്ചിട്ടും കളി തോറ്റതോടെ ഒരു ടെസ്റ്റില്‍ 800ലേറെ റണ്‍സടിച്ചിട്ടും തോല്‍ക്കുന്ന നാലാമത്തെ ടീമെന്ന നാണക്കേടും ഇന്ത്യയുടെ തലയിലായി. ഇതില്‍ ഇന്ത്യയുള്‍പ്പെടെ മൂന്ന് ടീമുകളുടെ തോല്‍വികളും ബെന്‍ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ടിനെതിരെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

2022ല്‍ ഇംഗ്ലണ്ടിനോട് ന്യൂസിലന്‍ഡ് രണ്ട് ഇന്നിംഗ്സിലുമായി 837 റണ്‍സടിച്ച് തോറ്റപ്പോള്‍ അതേവര്‍ഷം പാകിസ്ഥാന്‍ 847 റണ്‍സടിച്ചു തോറ്റു. 1948ല്‍ ഓസേ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് രണ്ട് ഇന്നിംഗ്സിലുമായി 861 റണ്‍സടിച്ചിട്ടും തോറ്റതാണ് മറ്റൊരു സംഭവം. ആദ്യ ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍,റിഷഭ് പന്ത് എന്നിവരുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 471 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 465 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 364 റണ്‍സ് നേടിയപ്പോള്‍ 371 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം