
ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. സഞ്ജു ചെന്നൈയിലേക്ക് വരുമ്പോള്‍ പകരം രാജസ്ഥാനിലേക്ക് മാറുന്ന രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരിൽ നിന്ന് ചെന്നൈ ടീനും സഞ്ജുവില്‍ നിന്ന് രാജസ്ഥാനും സമ്മതപത്രം ഒപ്പിട്ടുവാങ്ങി.
ബിസിസിഐ, ഇസിബി ബോർഡുകളുടെ അനുമതിയോടെ താരക്കൈമാറ്റ നടപടികൾ പൂർത്തിയാകും. 48 മണിക്കൂറിനുള്ളിൽ നടപടികളെല്ലാം പൂർത്തിയാകുമെന്ന് സിഎസ്കെ വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം സഞ്ജുവിന് 31-ാ പിറന്നാളാശംസകള്‍ നേർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് രാവിലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറലായി.
വിസിൽ പോട് എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റ് സഞ്ജു ചെന്നൈ ടീമിലെത്തുമെന്ന സൂചനയായാണ് ആരാധകർ ഏറ്റെടുത്തത്. രാജസ്ഥാൻ റോയൽസ് , ഡൽഹി ക്യാപ്പിറ്റൽസ്, ലക്നൗ സൂപ്പർ ജയന്‍റ്സ് ടീമുകളും സഞ്ജുവിന് ജന്മദിനാശംകൾ അറിയിച്ചു. ഈ മാസം 15ന് മുമ്പ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ടീമുകള്‍ക്ക് തീരുമാനമെടുക്കണം. ഇതിന് മുമ്പ് സഞ്ജുവിന്‍റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഐപിഎല്‍ താരകൈമാറ്റത്തില്‍ ആര്‍ അശ്വിന്‍റെ പകരക്കാരനെ കണ്ടെത്താനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ശ്രമങ്ങള്‍ക്ക് ഇന്നലെ തിരിച്ചടിയേറ്റിരുന്നു. അശ്വിന്‍റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വാഷിംഗ്ടണ്‍ സുന്ദറെ താരകൈമാറ്റത്തിലൂടെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ ഓഫര്‍ ഗുജറാത്ത് ടൈറ്റന്‍സ് നിരസിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്കൽ ബോയ് കൂടിയായ സുന്ദറെ അശ്വിന് പകരം ടീമിലെത്തക്കാനായിരുന്നു ചെന്നൈയുടെ ശ്രമം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!