ഇന്ത്യക്കായി ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ തയാറെന്ന് വാഷിംഗ്ടണ്‍ സുന്ദര്‍

Published : Jan 24, 2021, 08:30 PM IST
ഇന്ത്യക്കായി ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ തയാറെന്ന് വാഷിംഗ്ടണ്‍ സുന്ദര്‍

Synopsis

ബ്രിസ്ബെയ്ൻ ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ വാഷിംഗ്ടൺ ആദ്യ ഇന്നിംഗ്സിൽ നിർണായകമായ 62 റൺസെടുത്തിരുന്നു.

ചെന്നൈ: ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഓപ്പൺ ചെയ്യാനും തയ്യാറാണെന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദർ. കോച്ച് രവി ശാസ്ത്രിയുടെ വാക്കുകൾ ടീമിലെ ഓരോ താരങ്ങൾക്കും വലിയ ഊർജ്ജമാണ് പകരുന്നതെന്നും വാഷിംഗ്ടൺ സുന്ദർ പറഞ്ഞു.

ബ്രിസ്ബെയ്ൻ ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ വാഷിംഗ്ടൺ ആദ്യ ഇന്നിംഗ്സിൽ നിർണായകമായ 62 റൺസെടുത്തിരുന്നു. ഡ്രസ്സിംഗ് റൂമിൽ രവി ശാസ്ത്രിയുടെ വാക്കുകൾ മികച്ച പ്രകടനം നടത്താൻ പ്രേരിപ്പിക്കും. സ്പിന്നറായി ടീമിലെത്തി ഇന്ത്യക്കായി ഓപ്പൺ ചെയ്ത താരമാണ് ശാസ്ത്രി.

ഇതുപോലെ ഓപ്പൺ ചെയ്യാൻ അവസരം കിട്ടിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും വാഷിംഗ്ടൺ പറഞ്ഞു. ഇന്ത്യയുടെ അണ്ടർ 19 ടീമിൽ കളിക്കുമ്പോൾ ടോപ് ഓർഡർ ബാറ്റ്സ്മാനായിരുന്നു 21കാരനായ വാഷിംഗ്ടൺ സുന്ദർ.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്