'ഒന്നും രണ്ടും കോടിയല്ല, വൈഭവിനായി 10 കോടി വരെ മുടക്കാന്‍ തയാറായിരുന്നു', വെളിപ്പെടുത്തി രാജസ്ഥാന്‍ ഡയറക്ടര്‍

Published : Apr 01, 2026, 07:55 AM IST
Rajasthan Royals

Synopsis

കഴിഞ്ഞ ദിവസം 15 വയസ് തികഞ്ഞ വൈഭവ്, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ 15 പന്തിൽ അർധസെഞ്ച്വറി നേടി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിരുന്നു.

ജയ്പൂർ:  ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ ബാലൻ വൈഭവ് സൂര്യവന്‍ഷിശിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടര്‍ സുബിന്‍ ബറൂച്ച. ഐപിഎല്‍ താരലേലത്തിലെത്തിയ വൈഭവിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസ് 10 കോടി രൂപ വരെ മാറ്റിവെച്ചിരുന്നുവെന്ന് ബറൂച്ച വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം 15 വയസ് തികഞ്ഞ വൈഭവ്, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ 15 പന്തിൽ അർധസെഞ്ച്വറി നേടി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിരുന്നു. ജനറേഷൻ ടാലന്‍റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈഭവിനെ 2025-ലെ ഐപിഎൽ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

എന്നാൽ ലേലത്തിന് മുൻപ് തന്നെ വൈഭവിന്‍റെ മൂല്യം രാജസ്ഥാൻ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് സുബിൻ ബറൂച്ചയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച യുവ ബാറ്റിംഗ് പ്രതിഭകളിൽ ഒരാളാണ് വൈഭവെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ലേലത്തിൽ അവനായി 10 കോടി രൂപ വരെ മുടക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. ട്രയല്‍സില്‍ യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ എന്നിവരെ ആദ്യമായി കണ്ട നിമിഷങ്ങളുമായാണ് ബറൂച്ച വൈഭവിനെ ഉപമിച്ചത്.

ട്രയൽസിലെ ആദ്യ പന്തിൽ തന്നെ ഷോർട്ട് ഫൈൻ ലെഗിന് മുകളിലൂടെ ഫോറടിച്ചാണ് ജയ്‌സ്വാൾ ഞങ്ങളെ ഞെട്ടിച്ചത്. ട്രയല്‍സില്‍ അമിത് സിംഗിന്‍റെ നേരിട്ട ആദ്യ പന്തുതന്നെ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിലേക്ക് സിക്സിന് പറത്തിയാണ് സഞ്ജു അമ്പരപ്പിച്ചത്.

അതുപോലെ രാജസ്ഥാന്‍ നടത്തിയ ട്രയല്‍സില്‍ 157 കിലോമീറ്റർ വേഗതയിൽ വന്ന നേരിട്ട അ‍ഞ്ചാം പന്ത് സിക്സറിന് പറത്തിയാണ് വൈഭവ് അത്ഭുതപ്പെടുത്തിയതെന്നും ബറൂച്ച പറഞ്ഞു. 157 കിലോമീറ്റർ വേഗതയുള്ള പന്തുകളെപ്പോലും അനായാസം നേരിടാനുള്ള വൈഭവിന്‍റെ കഴിവിനെ ബേബി ഹള്‍ക്ക് എന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് വൈഭവ് തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അങ്ങനെ സംഭവിച്ചാൽ സച്ചിൻ ടെൻഡുൽക്കറുടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അരങ്ങേറ്റക്കാരൻ എന്ന റെക്കോർഡും വൈഭവിന് സ്വന്തമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊണോലി കാത്തു, ഗുജറാത്തിനെ വീഴ്ത്തി പഞ്ചാബ് കിംഗ്‌സിന് വിജയത്തുടക്കം; ആവേശപ്പോരിൽ ടൈറ്റൻസ് വീണു
പഞ്ചാബ് ബൗളർമാരുടെ 'പവർ'; ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ, തിളങ്ങി ചാഹലും വൈശാഖും