അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം റെഹാന്‍ അഹമ്മദ്

Published : Mar 06, 2023, 03:00 PM IST
അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം റെഹാന്‍ അഹമ്മദ്

Synopsis

സ്റ്റുവര്‍ട്ട് ബ്രോഡ്(2006ല്‍ 20 വയസും 67 ദിവസവും), ബെന്‍ സ്റ്റോക്സ്(201ല്‍ 20 വയസും 82 ദിവസവും), ജെയിംസ് ആന്‍ഡേഴ്സണ്‍(2002ല്‍ 20 വയസും 138 ദിവസവും) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. അരങ്ങേറ്റ മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ റെഹാന്‍ 62 റണ്‍സ് വഴങ്ങിയെങ്കിലും മെഹ്ദി ഹസന്‍റെ വിക്കറ്റെടുത്തു.

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനായി അരങ്ങേറി18കാരന്‍ ലെഗ് സ്പിന്നര്‍ റെഹാന്‍ അഹമ്മദ്. ലെഗ് സ്പിന്നര്‍ ആദില്‍ റഷീദില്‍ നിന്ന് ഏകദിന ക്യാപ് സ്വീകരിച്ചതോടെ ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് റെഹാന്‍ സ്വന്തമാക്കി. മൂന്ന് മാസം മുമ്പ് ടെസ്റ്റിലും അരങ്ങേറിയ റെഹാന്‍ ടെസ്റ്റിലും ഇംഗ്ലണ്ടിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.

1997ല്‍ 19 വയസും 195 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ട് കുപ്പായമിട്ട ബെന്‍ ഹോളിയോക്കിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് 18 വയസും 205 ദിവസവും മാത്രം പ്രായമുള്ള ഇന്ന് ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിനിറങ്ങിയതോടെ റെഹാന്‍ മറികടന്നത്. 2018ല്‍ 20 വയസും 21  ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ സാം കറനാണ് ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം.

വൈഡും നോ ബോളും ചോദ്യം ചെയ്യാം; ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ

സ്റ്റുവര്‍ട്ട് ബ്രോഡ്(2006ല്‍ 20 വയസും 67 ദിവസവും), ബെന്‍ സ്റ്റോക്സ്(201ല്‍ 20 വയസും 82 ദിവസവും), ജെയിംസ് ആന്‍ഡേഴ്സണ്‍(2002ല്‍ 20 വയസും 138 ദിവസവും) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. അരങ്ങേറ്റ മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ റെഹാന്‍ 62 റണ്‍സ് വഴങ്ങിയെങ്കിലും മെഹ്ദി ഹസന്‍റെ വിക്കറ്റെടുത്തു.

ലെഗ് സ്പിന്നര്‍ എന്നതിലുപരി മികച്ച ബാറ്ററും കൂടിയാണ് റെഹാന്‍.കൗമരാക്കരാനയ റെഹാന് ബൗളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും തിളങ്ങാനാകുമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന്തതിനുള്ള ഇംഗ്ലണ്ട് ടീം: Jason Roy, Phil Salt, Dawid Malan, James Vince, Jos Buttler (captain), Will Jacks, Moeen Ali, Sam Curran, Adil Rashid, Rehan Ahmed, Jofra Archer.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ ലേലത്തില്‍ ലോട്ടറി അടിച്ചു, ഹണിമൂണ്‍ മാറ്റിവെച്ച് ടൂര്‍ണമെന്‍റില്‍ ലക്നൗവിനായി കളിക്കാന്‍ ഓസീസ് താരം
അണ്ടര്‍ 19 ഏഷ്യാ കപ്പ്, ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തിൽ വില്ലനായി മഴ, മത്സരം ഉപേക്ഷിച്ചാല്‍ ഫൈനലിലെത്തുക ഈ ടീം