തിരികെ തട്ടകത്തിലേക്ക്, ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങും? ഒരുങ്ങുന്നത് വന്‍ സര്‍പ്രൈസുകള്‍

Published : Nov 23, 2023, 02:31 PM ISTUpdated : Nov 25, 2023, 10:02 AM IST
തിരികെ തട്ടകത്തിലേക്ക്, ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങും? ഒരുങ്ങുന്നത് വന്‍ സര്‍പ്രൈസുകള്‍

Synopsis

ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കരിയറിന് തുടക്കം കുറിച്ചത് മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുമ്പ് വലിയ അഭ്യൂഹമുയര്‍ത്തി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റം. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായ ഹാര്‍ദിക് തന്‍റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. നവംബര്‍ 26-ാം തിയതി ഐപിഎല്‍ ട്രേഡ് വിന്‍ഡോ അവസാനിക്കുന്ന മുറയ്‌ക്ക് ഇക്കാര്യത്തില്‍ കൃത്യമായ വിവരം പുറത്തുവരും. 

ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കരിയറിന് തുടക്കം കുറിച്ചത് മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈയുടെ പ്രധാന താരങ്ങളിലൊരാളായി ഹാര്‍ദിക് പാണ്ഡ്യ പിന്നീട് വളര്‍ന്നു. 2015 മുതല്‍ 2021 വരെ മുംബൈ ഫ്രാഞ്ചൈസിയില്‍ കളിച്ച് മികച്ച റെക്കോര്‍ഡുണ്ടായിട്ടും താരത്തെ 2022ലെ മെഗാ താരലേലത്തിന് മുമ്പ് ടീം ഒഴിവാക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചൈസിയില്‍ ചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ ടീമിന്‍റെ ക്യാപ്റ്റനാവുകയും 2022ലെ ആദ്യ സീസണില്‍ തന്നെ കപ്പുയര്‍ത്തുകയും ചെയ്‌തു. 2023ലെ രണ്ടാം സീസണില്‍ റണ്ണേഴ്‌സ് അപ്പാവാനും ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ടൈറ്റന്‍സിനായി. ഐപിഎല്‍ കരിയറിലാകെ 123 മത്സരങ്ങളില്‍ 2309 റണ്‍സും 53 വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്. 

ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായ ആശിഷ്‌ നെഹ്‌റ ദേശീയ ടീമിലേക്ക് ചേക്കേറിയേക്കും എന്ന അഭ്യൂഹവും ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ട്. നെഹ്‌റ ടൈറ്റന്‍സ് വിടുമെങ്കില്‍ ഹാര്‍ദിക്കും ഫ്രാഞ്ചൈസിയോട് വിട പറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സൂചന സത്യമെങ്കില്‍ മുംബൈ ഇന്ത്യന്‍സ് ഉടമകളുമായി നല്ല ബന്ധമുള്ള ഹാര്‍ദിക്കിന്‍റെ മടങ്ങിവരവ് അനായാസം നടന്നേക്കും. മുംബൈ ഇന്ത്യന്‍സിനൊപ്പം 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ കിരീടം നേടിയിട്ടുണ്ട്. 

മറ്റാരൊക്കെ മാറും?

ഐപിഎൽ 2024 സീസണിന് മുന്നോടിയായി ഏറെ താരകൈമാറ്റങ്ങളുടെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. താരലേലത്തിന് മുന്നോടിയായി മനീഷ് പാണ്ഡെയേയും സര്‍ഫ്രാസ് ഖാനെയും ടീമിൽ നിന്ന് ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്‌തു. ഇരു താരങ്ങൾക്കും കഴിഞ്ഞ സീസണിൽ ടീമിനായി തിളങ്ങാനായിരുന്നില്ല. മനീഷ് പാണ്ഡെ 10 കളിയിൽ നിന്ന് വെറും 160 റണ്‍സായിരുന്നു നേടിയത്. നാല് കളികളിൽ നിന്ന് സര്‍ഫ്രാസിന്‍റെ സമ്പാദ്യം 53 റണ്‍സിലുമൊതുങ്ങി. ഡിസംബറിലാണ് 2024 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം നടക്കുക. 

Read more: രാഹുല്‍ ദ്രാവിഡ് കരാര്‍ പുതുക്കില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകന്‍ വരും, പേര് പുറത്തായി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത്തും സൂര്യകുമാറും ശിവം ദുബെയുമില്ല, വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു
ടി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ, ഓപ്പണറായി സഞ്ജുവും, ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര