ഇന്ത്യ-ഓസീസ് നാലാം ടി20 പൂര്‍ത്തിയാക്കിയത് ജനറേറ്ററിന്റെ സഹായത്തില്‍! ചെലവിട്ടത് കോടികള്‍, കുടിശ്ശിക ഇരട്ടി

Published : Dec 02, 2023, 02:43 PM IST
ഇന്ത്യ-ഓസീസ് നാലാം ടി20 പൂര്‍ത്തിയാക്കിയത് ജനറേറ്ററിന്റെ സഹായത്തില്‍! ചെലവിട്ടത് കോടികള്‍, കുടിശ്ശിക ഇരട്ടി

Synopsis

ഇന്നലെ ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം പൂര്‍ത്തിയാക്കിയത് ജനറേറ്ററുകളുടെ സഹായത്താലാണ്. കണക്ഷന്‍ വിഛേദിച്ചതോടെ സ്റ്റേഡിയത്തിലേക്ക് താല്‍ക്കാലികമായി വൈദ്യുതി എത്തിക്കാന്‍ ഛത്തീസ്ഗഢ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

റായ്പൂര്‍: ഇന്ത്യ - ഓസ്‌ട്രേലിയ നാലം ടി20 മത്സരത്തിന് വേദിയാത് റായ്പൂര്‍, ഷഹീദ് നാരായണ്‍ സിംഗ് സ്റ്റേഡിയമായിരുന്നു. സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ടി20 മത്സരമായിരുന്നത്. അതിനോടൊപ്പം നാണക്കേടിന്റെ വാര്‍ത്തകൂടി പുറത്തുവന്നിരുന്നു. വൈദ്യുതി ബില്‍ അടയ്ക്കാത്തിനെ തുടര്‍ന്ന് സ്റ്റേഡിയത്തിലെ കറണ്ട് കണക്ഷന്‍ 2018ല്‍ വിഛേദിച്ചിരുന്നു. 3.1 കോടിയാണ് കുടിശ്ശിക. 2009 മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഇതുവരെ അടച്ചിരുന്നില്ല. സ്റ്റേഡിയത്തിലെ ബില്‍ അടയ്ക്കാത്തത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും കായിക വകുപ്പും തമ്മിലുള്ള വാക്പോര് ഒരുവശത്ത് തുടരുകയുമാണ്.

ഇതിനിടെയാണ് അതിശയിപ്പിക്കുന്ന മറ്റൊരു വിവരം പുറത്തുവരുന്നത്. ഇന്നലെ ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം പൂര്‍ത്തിയാക്കിയത് ജനറേറ്ററുകളുടെ സഹായത്താലാണ്. കണക്ഷന്‍ വിഛേദിച്ചതോടെ സ്റ്റേഡിയത്തിലേക്ക് താല്‍ക്കാലികമായി വൈദ്യുതി എത്തിക്കാന്‍ ഛത്തീസ്ഗഢ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. താല്‍കാലിക വെളിച്ചത്തിന് ക്രിക്കറ്റ് അസോസിയേഷന്‍ ചെലവഴിച്ചത് 1.4 കോടി രൂപ. സ്റ്റേഡിയത്തില്‍ വൈദ്യുതി കണക്ഷന്‍ വിഛേദിച്ച ശേഷം നടന്ന മത്സരങ്ങളെല്ലാം ജനറേറ്ററിന്റെ സഹായത്തോടെയാണ് സംഘടിപ്പിച്ചത്. 

ഗ്യാലറിയില്‍ വെളിച്ചം എത്തുമെങ്കിലും ഫ്‌ലെഡ്ലൈറ്റ് തെളിയണമെങ്കില്‍ ജനറേറ്ററുകള്‍ ഉപയോഗിക്കണം. ഇതോടെ, താല്‍ക്കാലിക കണക്ഷന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ ഛത്തീസ്ഗഢ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ 200 കിലോവോള്‍ട്ടാണ് താല്‍ക്കാലിക വൈദ്യുതി കണക്ഷന്റെ കപ്പാസിറ്റി. ഇത് ആയിരം കിലോവോള്‍ട്ടിലേക്ക് ഉയര്‍ത്താനുള്ള അനുമതിയായിരുന്നു. 2018ല്‍ ഹാഫ് മാരത്തോണ്‍ ഇരുട്ടില്‍ നടത്തേണ്ടിവന്നതോടെയാണ് 2009 മുതലുള്ള വൈദ്യുതി ബില്ലുകള്‍ അടയ്ക്കാതെ കിടക്കുകയാണ് എന്ന സത്യം മറനീക്കി പുറത്തുവന്നത്.

എന്തായാലും മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. 20 റണ്‍സിനായിരുന്നു ടീമിന്റെ ജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

റിങ്കുവിന് സ്വിച്ച് ഹിറ്റും വശമുണ്ട്! ഷോട്ട് കണ്ട് ഇരിപ്പ് ഉറപ്പിക്കാനാവാതെ സൂര്യ; ചാടിയെഴുന്നേറ്റ് കയ്യടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കളിതിരിച്ച 2 ക്യാച്ചുകള്‍, ബുമ്രയുടെ 18-ാം ഓവര്‍, സഞ്ജുവിന്‍റെ വെടിക്കെട്ട്, ഇന്ത്യൻ വിജയത്തിന് പിന്നിലെ 3 നിർണായക നിമിഷങ്ങൾ
വാംഖഡെയില്‍ ഇന്ത്യൻ വിജയഗാഥ, ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം