Asianet News MalayalamAsianet News Malayalam

റിങ്കുവിന് സ്വിച്ച് ഹിറ്റും വശമുണ്ട്! ഷോട്ട് കണ്ട് ഇരിപ്പ് ഉറപ്പിക്കാനാവാതെ സൂര്യ; ചാടിയെഴുന്നേറ്റ് കയ്യടി

29 പന്തുകള്‍ നേരിട്ട റിങ്കും രണ്ട് സിക്‌സും നാല് ഫോറും നേടിയിരുന്നു. ഇതില്‍ ഒരു സ്വിച്ച് ഹിറ്റ് സിക്‌സുമുണ്ടായിരുന്നു. 12-ാം ഓവറില്‍ മാത്യൂ ഷോര്‍ട്ടിനെതിരെയായിരുന്നു റിങ്കുവിന്റെ സ്വിച്ച് ഹിറ്റ്.

watch video rinku singh hit a six with switch hit against australia
Author
First Published Dec 2, 2023, 10:16 AM IST

റായ്പൂര്‍: ടി20 ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് റിങ്കു സിംഗ്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ അവസാന ടി20യില്‍ 46റണ്‍സാണ് റിങ്കു അടിച്ചെടുത്തത്. ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായകമായതും ഈ ഇന്നിംഗ്‌സ് തന്നെയായിരുന്നു. ഈ പരമ്പരയില്‍ വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ 22 റണ്‍സ് നേടിയ റിങ്കു തിരുവനന്തപുരത്ത് 31 റണ്‍സും നേടി. രണ്ട് മത്സരത്തിലും താരത്തിനെ പുറത്താക്കാന്‍ സാധിച്ചിരു്ന്നില്ല. ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി20യില്‍ റിങ്കുവിന് ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.

ഇന്നലെ 29 പന്തുകള്‍ നേരിട്ട റിങ്കും രണ്ട് സിക്‌സും നാല് ഫോറും നേടിയിരുന്നു. ഇതില്‍ ഒരു സ്വിച്ച് ഹിറ്റ് സിക്‌സുമുണ്ടായിരുന്നു. 12-ാം ഓവറില്‍ മാത്യൂ ഷോര്‍ട്ടിനെതിരെയായിരുന്നു റിങ്കുവിന്റെ സ്വിച്ച് ഹിറ്റ്. ഷോട്ട് കണ്ട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഇരുപ്പുറച്ചില്ല. കസേരയില്‍ നിന്നെഴുന്നേറ്റ സൂര്യ കയ്യടിയോട് കയ്യടി. വീഡിയോ കാണാം...

റായ്പൂര്‍, ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന നാലാം ടി20യില്‍ 20 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഓസീസിന്റെ തുടക്കം തന്നെ  പാളി. 52 റണ്‍സിനിടെ അവര്‍ക്ക് മൂന്ന വിക്കറ്റുകള്‍ നഷ്ടമായി. ജോഷ് ഫിലിപ് (8), ട്രാവിസ് ഹെഡ് (31), ആരോണ്‍ ഹാര്‍ഡി (8) എന്നിവരാണ് പുറത്തായത്. പിന്നീട് ബെന്‍ മക്ഡെര്‍മോട്ട് (19)  ടിം ഡേവിഡ് (19) സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മക്ഡെര്‍മോട്ടിനെ ബൗള്‍ഡാക്കി അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ടിം ഡേവിഡിനെ ദീപക് ചാഹറും തിരിച്ചയച്ചു. മാത്യൂ ഷോര്‍ട്ടും (22) ചാഹറിന്റെ മുന്നില്‍ കീഴടങ്ങി. ബെന്‍ ഡ്വാര്‍ഷിസിനെ (1) ആവേഷ് ഖാന്‍ ബൗള്‍ഡാക്കിയതോടെ ഓസീസിന്റെ കാര്യത്തില്‍ തീരുമാനമായി. മാത്യു വെയ്ഡ് (36) പൊരുതി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ക്രിസ് ഗ്രീന്‍ (1) വെയ്ഡിനൊപ്പം പുറത്താവാതെ നിന്നു. 

നേരത്തെ, റിങ്കുവിന് പുറമെ ജിതേഷ് ശര്‍മ (35), യശസ്വി ജയസ്വാള്‍ (37), റുതുരാജ് ഗെയ്കവാദ് (32) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ബെന്‍ ഡ്വാര്‍ഷിസ് ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. തന്‍വീര്‍ സംഗ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ലോകകപ്പിലെ സൂപ്പര്‍ ഹീറോ; എന്നിട്ടും മുഹമ്മദ് ഷമി വീണ്ടും ടീമിന് പുറത്തേക്ക്- റിപ്പോര്‍ട്ട്

Latest Videos
Follow Us:
Download App:
  • android
  • ios