ഷമിയുടെ തിരിച്ചുവരവിന് തടസമാകുന്നത് രോഹിത്? ഇരുവരും ചൂടേറിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്

Published : Dec 09, 2024, 07:55 PM IST
ഷമിയുടെ തിരിച്ചുവരവിന് തടസമാകുന്നത് രോഹിത്? ഇരുവരും ചൂടേറിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്

Synopsis

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ കഴിഞ്ഞ ദിവസം അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോല്‍വിക്ക് ശേഷം രോഹിത്, ഷമിയെ കുറിച്ച് സംസാരിച്ചിരുന്നു.

ബെംഗളൂരു: പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് മുഹമ്മദ് ഷമി. സീസണില്‍ ഇതുവരെ ബംഗാളിന് വേണ്ടി ഒമ്പത് മത്സരങ്ങള്‍ കളിച്ച ഷമി 10 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒമ്പത് മത്സരങ്ങള്‍ തുടര്‍ച്ചയായി കളിച്ച സാഹചര്യത്തില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ മറ്റൊന്നും ചെയ്യേണ്ടതില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയേറെയാണ്. ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമെ ടീമിനൊപ്പം ചേരാനാവൂ.

എന്നാല്‍ ഷമിക്ക് തടസം നില്‍ക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണെന്ന് ദൈനിക് ജാഗരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിലെടുക്കുന്നുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ചൂടേറിയ വാഗ്വദം നടന്നൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് ഷമിയുടെ ലഭ്യതയെ കുറിച്ച് രോഹിത് സംസാരിച്ചു. അന്ന് രോഹിത് പറഞ്ഞത് ധൃതി പിടിച്ച് ഷമിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരില്ലെന്നാണ്. താന്‍ പൂര്‍ണമായി സുഖം പ്രാപിച്ചുവെന്ന് ഷമി തറപ്പിച്ചു പറയുമ്പോള്‍, ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് പേസര്‍ ഇതുവരെ പൂര്‍ണ ആരോഗ്യവാനല്ലെന്ന് രോഹിത്തും പറഞ്ഞു. ഇതിനെ ചൊല്ലിയാണ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തെ വീഴ്ത്തി ജാര്‍ഖണ്ഡ്! ലീഡ് നേടിയിട്ടും തോല്‍വി; കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പോയന്റ് നഷ്ടം

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ കഴിഞ്ഞ ദിവസം അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോല്‍വിക്ക് ശേഷം രോഹിത്, ഷമിയെ കുറിച്ച് സംസാരിച്ചിരുന്നു. ഷമിക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. എന്നാല്‍ എന്‍സിഎ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമെ ടീമിനൊപ്പം ചേര്‍ക്കൂവെന്നും രോഹിത് വ്യക്തമാക്കിയിരുന്നു. ധൃതി പിടിച്ച് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും രോഹിത് കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ നായകന്റെ വാക്കുകള്‍...''ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാരണം സയ്യിദ് മുഷ്താഖ് അലിയെ കളിക്കുമ്പോള്‍, ഷമിയുടെ കാല്‍മുട്ടില്‍ നേരിയ നീര്‍കെട്ടുണ്ടായി. ഇത്തരം കാര്യങ്ങള്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാനുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.'' അഡ്ലെയ്ഡില്‍ തോല്‍വിക്ക് ശേഷം രോഹിത് പറഞ്ഞു.

രോഹിത് തുടര്‍ന്നു... ''ഞങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹത്തെ പെട്ടന്നുതന്നെ ഇവിടെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പരിക്ക് ഗുരുതരമാകുമോ എന്നുള്ള ഭയം തന്നെയാണ് അതിന് കാരണം. ഷമി ഫിറ്റാണെന്ന് 100 ശതമാനം ഉറപ്പ് വരുത്തിയിട്ട് വേണം അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്താന്‍. അദ്ദേഹത്തിന് അമിതഭേരം ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഷമിയെ എന്‍സിഎ സംഘം നിരീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് എന്ത് തോന്നുന്നു എന്നതിനെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഒരു തീരുമാനമെടുക്കും. നാല് ഓവര്‍ എറിഞ്ഞതിന് ശേഷം ആദ്യ ഇന്നിംഗ്സ് പൂര്‍ത്തിയാവുമ്പോള്‍ ഷമി എങ്ങനെയിരിക്കുന്നു എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. അവന്റെ എല്ലാ കളിയും കാണുന്നത് എന്‍സിഎ സംഘമാണ്. അവര്‍ പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഷമിക്ക് വന്ന് കളിക്കാം.'' രോഹിത് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ