സഞ്ജു ചെന്നൈയിലേക്കുമില്ല കൊല്‍ക്കത്തിലേക്കുമില്ല; മലയാളി താരത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ച് രാജസ്ഥാന്‍ റോയല്‍സ്

Published : Aug 07, 2025, 03:17 PM IST
Sanju Samson

Synopsis

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന വാർത്തകൾക്കിടെ ടീം മാനേജ്മെന്റ് നിർണായക തീരുമാനമെടുത്തു. 

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ഫ്രാഞ്ചൈസികള്‍ സഞ്ജുവിന് പിന്നാലെയുണ്ടെന്ന് വാര്‍ത്തകളിലുണ്ടായിരുന്നു. ഇതില്‍ തന്നെ ചെന്നൈയുമായി സംസാരിച്ച് ധാരണയായതും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പകരമാണ് ചെന്നൈ സഞ്ജുവിലേക്ക് എത്തിയിരുന്നത്.

എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിര്‍ണായക തീരുമാനം എടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരുന്ന സീസണിലും സഞ്ജുവിനെ രാജസ്ഥാനൊപ്പം നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനമെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുറത്തുവരുന്ന വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് സഞ്ജുവിനെയോ മറ്റ് പ്രധാന കളിക്കാരെയോ ഇപ്പോള്‍ കൈമാറാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചിട്ടില്ല. സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും നായകനായി തുടരുമെന്നും ടീം മാനേജ്‌മെന്റ് ഉറപ്പിച്ച് പറയുന്നു.

2025 സീസണിനിടെ സഞ്ജുവിന് പരിക്കേറ്റിരുന്നു. സീസണിലെ മുഴുവന്‍ മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ടീം നിരാശപ്പെടുത്തിയതോടെയാണ് സഞ്ജു പോകുമെന്നുള്ള വാര്‍ത്തകള്‍ വന്നത്. മാത്രമല്ല യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് എന്നിവരുടെ വളര്‍ച്ചയും സഞ്ജു വിടുമെന്നുള്ള വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നു.

അതേസമയം, ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. അടുത്തിടെ ഇന്ത്യക്ക് വേണ്ടി ടി20 കളിച്ച താരങ്ങളെല്ലാം ടീമില്‍ ഉള്‍പ്പെട്ടേക്കും. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും. ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനേയും കെ എല്‍ രാഹുലിനേയും പരിഗണിക്കുമോ എന്ന് കണ്ടറിയണം. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി രാഹുല്‍ ടീമിലെത്താന്‍ സാധ്യത ഏറെയാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി