കുല്‍ദീപ് സെന്നിന് അഞ്ച് വിക്കറ്റ് വീഴ്ത്തി; സൗരാഷ്ട്രയെ വീഴ്ത്തി, ഇറാനി ട്രോഫി റെസ്റ്റ് ഓഫ് ഇന്ത്യക്ക്

By Web TeamFirst Published Oct 4, 2022, 4:14 PM IST
Highlights

വിജയത്തിലേക്ക് ബാറ്റേന്തിയപ്പോള്‍ പ്രിയങ്ക് പാഞ്ചല്‍ (2), യഷ് ദുല്‍ (8) എന്നിവരെ മാത്രമാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായത്. എസ് ഭരതിനെ (27) കൂട്ടുപിടിച്ച് അഭിമന്യൂ റെസ്റ്റ് ഓഫ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

രാജ്‌കോട്ട്: ഇറാനി ട്രോഫി റെസ്റ്റ് ഓഫ് ഇന്ത്യക്ക്. സൗരാഷ്ട്രയെ എട്ട് വിക്കറ്റിനാണ് റെസ്റ്റ് ഓഫ് ഇന്ത്യ തോല്‍പ്പിച്ചത്. 105 റണ്‍സായിരുന്നു റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 63 റണ്‍സുമായി പുറത്താവാതെ നിന്ന അഭിമന്യൂ ഈശ്വിരനാണ് (63) റെസ്റ്റ് ഓഫ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: സൗരാഷ്ട്ര 98 & 380. റെസ്റ്റ് ഓഫ് ഇന്ത്യ 374 & 105.

വിജയത്തിലേക്ക് ബാറ്റേന്തിയപ്പോള്‍ പ്രിയങ്ക് പാഞ്ചല്‍ (2), യഷ് ദുല്‍ (8) എന്നിവരെ മാത്രമാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായത്. എസ് ഭരതിനെ (27) കൂട്ടുപിടിച്ച് അഭിമന്യൂ റെസ്റ്റ് ഓഫ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയ്‌ദേവ് ഉനദ്ഖട് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 276 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് നേടിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗരാഷ്ട 98ന് പുറത്തായി.

28 റണ്‍സ് നേടിയ ധര്‍മേന്ദ്ര ജഡേജയായിരുന്നു സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ മുകേഷ് കുമാറാണ് സൗരാഷ്ട്രയെ തകര്‍ത്തത്. മറ്റു പേസര്‍മാര്‍മായ ഉമ്രാന്‍ മാലിക്കും കുല്‍ദീപ് സെനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 374 റണ്‍സ് നേടി. 138 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹനുമ വിഹാരി (82), സൗരഭ് കുമാര്‍ (55) എന്നിവരും തിളങ്ങി. ചേതന്‍ സക്കറിയ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

276 റണ്‍സിന്റെ കടവുമായി ബാറ്റിംഗിനെത്തിയ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്‌സില്‍ 380 റണ്‍സ് നേടി. ഷെല്‍ഡണ്‍ ജാക്‌സണ്‍ (71), അര്‍പിത് വാസവദ (55), പ്രരക് മങ്കാദ് (72), ജയ്‌ദേവ് ഉനദ്ഖട് (89) എന്നിവരാണ് തിളങ്ങിയത്. കുല്‍ദീപ് സെന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. സൗരഭ് കുമാറിന് മൂന്ന് വിക്കറ്റുണ്ട്. ജയന്ത് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!