വനിതാ ഏഷ്യാ കപ്പ്: ഇന്ത്യയെ നയിക്കുന്നത് സ്മൃതി മന്ഥാന; യുഎഇക്കെതിരെ മികച്ച സ്‌കോര്‍

By Web TeamFirst Published Oct 4, 2022, 3:37 PM IST
Highlights

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അതും 4.2 ഓവറില്‍. റിച്ചാ ഘോഷ് (0), സബിനേനി മേഘന (10), ദയാലന്‍ ഹേമലത (2) എന്നിവരാണ് മടങ്ങിയത്.

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ യുഎഇക്കതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംിഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസ് (45 പന്തില്‍ പുറത്താവാതെ 75), ദീപ്തി ശര്‍മ (49 പന്തില്‍ 64) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച യുഎഇ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്നിന് 33 എന്ന നിലയിലാണ്. രാജേശ്വരി ഗെയ്കവാദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അതും 4.2 ഓവറില്‍. റിച്ചാ ഘോഷ് (0), സബിനേനി മേഘന (10), ദയാലന്‍ ഹേമലത (2) എന്നിവരാണ് മടങ്ങിയത്. പിന്നീട് ദീപ്തി- ജമീമ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. 18-ാം ഓവറിലാണ് ദീപ്തി മടങ്ങുന്നത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദീപ്തിയുടെ ഇന്നിംഗ്‌സ്.

തുടര്‍ന്ന് ക്രീസിലെത്തിയ പൂജ വസ്ത്രകര്‍ (13) പെട്ടന്ന് മടങ്ങി. കിരണ്‍ നാവ്ഗിര്‍ (10) ജമീമയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. 11 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജമീമയുടെ ഇന്നിംഗ്‌സ്. യുഎഇ മറുപടി ബാറ്റിംഗ് ആരംഭിച്ചപ്പോള്‍ ഇന്ത്യ അതേ രീതിയില്‍ തിരിച്ചടിക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ തന്നെ യുഎഇക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

ഇന്‍സ്വിങര്‍, യോര്‍ക്കര്‍, ഒരു റണ്ണൗട്ട്; ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളം നിറഞ്ഞ് ശ്രീശാന്ത്- വീഡിയോ

തീര്‍ത്ഥ സതീഷാണ് (1) ആദ്യ മടടങ്ങിയത്. റണ്ണൗട്ടാവുകയായിരുന്നു താരം. പിന്നാലെ ഇഷ രോഹിത്തും (4) മടങ്ങി. ഗെയ്കവാദിന്റെ പന്തില്‍ പൂജയ്ക്ക് ക്യാച്ച്. നാലാമതായി ക്രീസിലെത്തിയ നടാഷയ്ക്ക് മൂന്ന് പന്ത് മാത്രമായിരുന്നു ആയുസ്. ഗെയ്കവാദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. കവിഷ ഇഗൊഡാഗേ (10), ഖുഷി ശര്‍മ (15) എന്നിവരാണ് ക്രീസില്‍. നേരത്തെ സ്മൃതി മന്ഥാനയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോഴാണ് മന്ഥാന ക്യാപ്റ്റനായത്. 

ജസ്പ്രിത് ബുമ്രയ്ക്ക് പെട്ടന്നൊരു ദിവസം പരിക്കേറ്റതല്ല, ആദ്യത്തേത് 2018ല്‍- പരിക്കിന്റെ നാള്‍വഴികള്‍ നോക്കാം

ടീം ഇന്ത്യ: സബിനേനി മേഘന, സമൃതി മന്ഥാന, റിച്ച ഘോഷ്, കിരണ്‍ നവ്ഗിര്‍, ജമീമ റോഡ്രിഗസ്, ദയാലന്‍ ഹേമലത, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്.
 

click me!