
മെല്‍ബണ്‍: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി(RCB) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ദിനേശ് കാര്‍ത്തിക്കാണ്(Dinesh Karthik) ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറാവേണ്ടതെന്ന് പോണ്ടിംഗ് പറഞ്ഞു, ലോകകപ്പ് ടീമില്‍ കാര്‍ത്തിക് ഇല്ലെങ്കില്‍ അതായിരിക്കും വലിയ അത്ഭുതമെന്നും പോണ്ടംഗ്
എന്‍റെ ടീമില്‍ അവനുണ്ടാവും, അഞ്ചാമതോ ആറാമതോ ബാറ്റിംഗിനിറങ്ങാന്‍, കാരണം, ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ അവന്‍ കളി ഫിനിഷ് ചെയ്ത രീതി വേറെ ലെവലായിരുന്നു. ഐപിഎല്ലില്‍ ബാറ്റിംഗ് നിരയിലെ ആദ്യ മൂന്നോ നാലോ പേരെ വേഗം പുറത്താക്കിയാല്‍ എതിരാളികള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ആര്‍സിബിക്കായി കാര്‍ത്തിക് ഇത്തവണ പുറത്തെടുത്ത പ്രകടനം എതിരാളികള്‍ക്ക് മേല്‍ അവര്‍ക്ക് പലപ്പോഴും മേല്‍ക്കൈ നല്‍കി. മറ്റേതൊരു ആര്‍സിബി താരത്തേക്കാളും വലിയ സ്വാധീനമാണ് കാര്‍ത്തിക്കിന്‍റെ സാന്നിധ്യം ടീമിന് നല്‍കിയത്.
അതിനുവേണ്ടിയാണ് അവനെ ടീമിലെടുത്തത്, ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ച് ദ്രാവിഡ്
സീസണില്‍ വിരാട് കോലിയും, ഗ്ലെന്‍ മാക്സ്‌വെല്ലും ഫാഫ് ഡൂപ്ലെസിയുമെല്ലാം പലഘട്ടങ്ങളില്‍ മികവ് കാട്ടിയെങ്കിലും സ്ഥിരതയോടെ മികവ് കാട്ടിയത് കാര്‍ത്തിക്കായിരുന്നു. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനെ ഉള്‍പ്പെടുത്താതിരുന്നാല്‍ അതാവും വലിയ അത്ഭുതമെന്നും പോണ്ടിംഗ് പറഞ്ഞു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി(RCB) സീസണില്‍ കാര്‍ത്തിക് പുറത്തടുത്ത പ്രകടനം തന്നെ. ആര്‍സിബി കുപ്പായത്തില്‍ ഫിനിഷറുടെ റോളില്‍ കാര്‍ത്തിക്ക് തിളങ്ങിയ കാര്‍ത്തിക് 16 മത്സരങ്ങളില്‍ 183 സ്ട്രൈക്ക് റേറ്റില്‍ 330 റണ്‍സടിച്ചു. ഇതില്‍ 22 സിക്സുകളും ഉള്‍പ്പെടുന്നു.
ചില്ലറക്കാരനല്ല ദിനേശ് കാര്‍ത്തിക്, യുവതാരങ്ങള്‍ക്ക് പ്രചോദനം; കാരണം പറഞ്ഞ് സഹതാരം
ഇന്ത്യക്കായി 92 ഏകദിനങ്ങളും 32 ടി20യും കളിച്ചിട്ടുള്ള കാര്‍ത്തിക് നീണ്ട ഇടവേളക്കുശേഷമാണ് വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച കാര്‍ത്തിക് അതിനുശേഷം ടീമില്‍ നിന്ന് പുറത്തായി. മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലൂടെ കാര്‍ത്തിക് ദേശിയ ടീമിലെത്തിയത്.