സ്മിത്ത് വീണ്ടും ഓസ്ട്രേലിയന്‍ നായകനാകുമെന്ന് പോണ്ടിംഗ്

By Web TeamFirst Published Sep 19, 2019, 8:56 PM IST
Highlights

സ്മിത്ത് വീണ്ടും ക്യാപ്റ്റനാവുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓസ്ട്രേലിയന്‍ ജനത എന്താണ് ഇക്കാര്യത്തില്‍ ചിന്തിക്കുന്നത് എന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള വാതില്‍ സ്മിത്തിന് മുന്നില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തുറന്നിട്ടിരിക്കുകയാണ്.

സിഡ്നി: ആഷസ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പിന്തുണച്ച് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. സ്മിത്ത് വീണ്ടും ഓസ്ട്രേലിയയുടെ നായകനാകുമെന്നാണ് ഉറപ്പാണെന്ന് പോണ്ടിംഗ് പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സ്മിത്തിനെ ഓസീസ് നായകനാവുന്നതില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. 2020ലാണ് സ്മിത്തിന്റെ വിലക്ക് നീങ്ങുക. സ്മിത്തിന്റെ അഭാവത്തില്‍ ടിം പെയ്ന്‍ ആണ് ഓസ്ട്രേലിയയെ ടെസ്റ്റില്‍ നയിക്കുന്നത്. സ്മിത്ത് വീണ്ടും ക്യാപ്റ്റനാവുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓസ്ട്രേലിയന്‍ ജനത എന്താണ് ഇക്കാര്യത്തില്‍ ചിന്തിക്കുന്നത് എന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള വാതില്‍ സ്മിത്തിന് മുന്നില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തുറന്നിട്ടിരിക്കുകയാണ്. സ്മിത്തിനെ വീണ്ടും നായകനാക്കാന്‍ തീരുമാനിച്ചാല്‍ തനിക്കതില്‍ സന്തോഷമേയുള്ളൂവെന്നും പോണ്ടിംഗ് പറഞ്ഞു.

ടീമില്‍ തന്റെ റോള്‍ എന്താണെന്ന് വ്യക്തമായി അറിയുന്ന കളിക്കാരനാണ് സ്മിത്ത്. വിലക്ക് നീങ്ങിയാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സ്മിത്ത് അധികം കാത്തിരിക്കേണ്ടിവരില്ലെന്നും ഓസ്ട്രേലിയയുടെ സഹപരിശീലകന്‍ കൂടിയായ പോണ്ടിംഗ് പറഞ്ഞു. ആഷസ് നിലനിര്‍ത്തിയെങ്കിലും ഹെഡിംഗ്‌ലി ടെസ്റ്റിലെ ഡിആര്‍എസ് അടക്കമുള്ള മോശം തീരുമാനങ്ങളുടെ പേരില്‍ നിലവിലെ നായകന്‍ ടിം പെയ്നിന്റെ ക്യാപ്റ്റന്‍ സിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോണ്ടിംഗിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

click me!