റിക്കി പോണ്ടിങ്ങിന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Dec 02, 2022, 04:33 PM ISTUpdated : Dec 02, 2022, 04:35 PM IST
റിക്കി പോണ്ടിങ്ങിന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

പെർത്തിൽ വെസ്റ്റിൻഡീസിനെതിരായ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കമന്ററി ബോക്‌സിൽ കമന്ററി പറയുകയായിരുന്നു അദ്ദേഹം.

മെൽബൺ: ഓസ്‌ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്ങിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമന്ററി ബോക്സിലിരിക്കെയാണ് പോണ്ടിങ്ങിന് നെഞ്ചുവേദനയുണ്ടായത്. പെർത്തിൽ വെസ്റ്റിൻഡീസിനെതിരായ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കമന്ററി ബോക്‌സിൽ കമന്ററി പറയുകയായിരുന്നു അദ്ദേഹം. അസ്വസ്ഥതകൾ പ്രകടിപ്പിച്ച പോണ്ടിങ്ങിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഉച്ചഭക്ഷണ സമയത്തും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താരം സ്റ്റേ‌ഡിയം വിട്ടതായി  ഓസ്‌ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്‌തു. സെവൻ നെറ്റ് വർക്കിന്റെ ഏഴം​ഗ കമന്ററി ടീമിന്റെ ഭാ​ഗമായിരുന്നു 47കാരനായ പോണ്ടിങ്. മത്സരത്തിന്റെ ബാക്കി ഭാ​ഗങ്ങളിൽ കമന്ററി പറയുന്നതിൽ നിന്ന് അസുഖം ബാധിച്ചതിനാൽ പോണ്ടിങ് പിന്മാറിയെന്ന് ചാനൽ അധികൃതരും സ്ഥിരീകരിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; വൈഭവ് സൂര്യവന്‍ഷി ക്രീസില്‍
ഐപിഎല്‍ ലേലം: പ്രതീക്ഷയോടെ കേരള താരങ്ങള്‍, കെ എം ആസിഫ് വിലയേറിയ താരം