'കൈവിട്ട കളി'യില്‍ റിഷഭ് പന്ത് തന്നെ കേമനെന്ന് പോണ്ടിംഗ്

By Web TeamFirst Published Jan 7, 2021, 8:49 PM IST
Highlights

സിഡ്നി ടെസ്റ്റില്‍ വില്‍ പുക്കോവ്സ്കിയെ റിഷഭ് പന്ത് രണ്ട തവണ കൈവിട്ടിരുന്നു. ആദ്യം അശ്വിന്‍റെ പന്തിലും പിന്നീട് മുഹമ്മദ് സിറാജിന്‍റെ പന്തിലും. ആ ക്യാച്ചുകള്‍ക്ക് റിഷഭ് പന്ത് കനത്ത വില നല്‍കേണ്ടിവന്നില്ല.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യദിനം രണ്ട് ക്യാച്ചുകള്‍ നഷ്ടമാക്കിയ റിഷഭ് പന്തിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. അരങ്ങേറ്റ ടെസ്റ്റിനുശേഷം ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടമാക്കിയ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്തെന്ന് പോണ്ടിംഗ് പറഞ്ഞു.

സിഡ്നി ടെസ്റ്റില്‍ വില്‍ പുക്കോവ്സ്കിയെ റിഷഭ് പന്ത് രണ്ട തവണ കൈവിട്ടിരുന്നു. ആദ്യം അശ്വിന്‍റെ പന്തിലും പിന്നീട് മുഹമ്മദ് സിറാജിന്‍റെ പന്തിലും. ആ ക്യാച്ചുകള്‍ക്ക് റിഷഭ് പന്ത് കനത്ത വില നല്‍കേണ്ടിവന്നില്ല. ഞാനിതെപ്പോഴും പറയാറുണ്ട്, റിഷഭ് പന്തിന്‍റെ കാര്യത്തില്‍ അയാള്‍ എപ്പോഴും തിരിച്ചടി നേരിടേണ്ടിവരിക വിക്കറ്റ് കീപ്പിംഗിന്‍റെ കാര്യത്തിലാണ്. കീപ്പിംഗിന്‍റെ കാര്യത്തില്‍ റിഷഭ് പന്ത് കാര്യമായി പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു.

ഇതുവരെ കളിച്ച 14 ടെസ്റ്റുകളില്‍ 65 പേരെയാണ് റിഷഭ് പന്ത് പുറത്താക്കിയിട്ടുള്ളത്. എന്നാല്‍ നിരവധി അവസരങ്ങള്‍ കൈവിടുകയും ചെയ്തിട്ടുണ്ട്. സിഡ്നി ടെസ്റ്റില്‍ പുക്കോവ്സ്കിയെ വ്യക്തിഗത സ്കോര്‍ 26ല്‍ നില്‍ക്കുമ്പോഴും 32ല്‍ നില്‍ക്കുമ്പോഴുമാണ് പന്ത് കൈവിട്ടത്. 62 റണ്‍സെടുത്താണ് പുക്കോവ്സ്കി പുറത്തായത്.

click me!