ഇന്ത്യക്ക് ഇരട്ട പ്രഹരം! നിതീഷിന് പിന്നാലെ റിങ്കു സിംഗും പുറത്ത്; ഇരുവര്‍ക്കും പകരക്കാരനായി

Published : Jan 25, 2025, 07:05 PM IST
ഇന്ത്യക്ക് ഇരട്ട പ്രഹരം! നിതീഷിന് പിന്നാലെ റിങ്കു സിംഗും പുറത്ത്; ഇരുവര്‍ക്കും പകരക്കാരനായി

Synopsis

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിന്ന് നിതീഷ് കുമാറിനെ ഒഴിവാക്കിയ കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചിരുന്നു.

ചെന്നൈ: ശിവം ദുബെയ്ക്ക് പിന്നാലെ രമണ്‍ദീപ് സിംഗിനേയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിംഗിന് പകരമാണ് രമണ്‍ദീപ് ടീമിലെത്തിയത്. പുറം വേദനയെ തുടര്‍ന്ന് രണ്ടാമത്തേയും മൂന്നാമത്തേയും ടി20യില്‍ റിങ്കു കളിക്കില്ല. അദ്ദേഹം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ, നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇരുവരും മൂന്നാം ടി20 മത്സരത്തിന് മുമ്പ് സ്‌ക്വാഡിനൊപ്പം ചേരും. ഇരുവരുടേയും പരിക്ക് ടോസ് സമയത്ത് സൂര്യകുമാര്‍ യാദവ് സ്ഥിരീകരിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിന്ന് നിതീഷ് കുമാറിനെ ഒഴിവാക്കിയ കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചിരുന്നു. അക്കൂട്ടത്തില്‍ റിങ്കു രണ്ടും മൂന്നും മത്സരങ്ങളില്‍ കളിക്കില്ലെന്നുണ്ടായിരുന്നു. പകരം രമണ്‍ദീപിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച താരമാണ് രമണ്‍ദീപ്. വെള്ളിയാഴ്ച ചെന്നൈയില്‍ നടന്ന പരിശീലന സെഷനിലാണ് ഓള്‍റൗണ്ടര്‍ നിതീഷിന് പരിക്കേല്‍ക്കുന്നത്. അദ്ദേഹം വൈകാതെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. 

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്; അഭിഷേക് കളിക്കും, ടീമില്‍ മാറ്റം! സഞ്ജു നേട്ടങ്ങള്‍ക്കരികെ

ജമ്മു കശ്മീരിനെതിരെ മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ച ദുബെ രണ്ട് ഇന്നിംഗ്‌സിലും നിരാശപ്പെടുത്തിയിരുന്നു. രണ്ട് ഇന്നിംഗ്‌സിലും താരത്തിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല.  ദുബെയെ നേരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്ന ദുബെ, മുംബൈക്ക് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചാണ് തിരിച്ചെത്തുന്നത്.

ടി20പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രമണ്‍ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍
വിജയ് ഹസാരെ ട്രോഫി: കേരള ടീമിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും, സഞ്ജു ടീമില്‍