സഞ്ജുവുമായി മത്സരിക്കാന്‍ നില്‍ക്കണ്ട, റിഷഭ് പന്ത് മിഡില്‍ ഓര്‍ഡറില്‍ തന്നെ ഇറങ്ങണമെന്ന് ആകാശ് ചോപ്ര

Published : Mar 16, 2025, 01:24 PM IST
സഞ്ജുവുമായി മത്സരിക്കാന്‍ നില്‍ക്കണ്ട, റിഷഭ് പന്ത് മിഡില്‍ ഓര്‍ഡറില്‍ തന്നെ ഇറങ്ങണമെന്ന് ആകാശ് ചോപ്ര

Synopsis

ഇന്ത്യൻ ടീമില്‍ തിരിച്ചെത്താന്‍ സഞ്ജു സാംസണോട് മത്സരിച്ച് റിഷഭ് പന്ത് ഒരിക്കലും ഓപ്പണറാകരുതെന്നും മിഡില്‍ ഓര്‍ഡറില്‍ നിക്കോളാസ് പുരാനും ഡേവിഡ് മില്ലര്‍ക്കുമൊപ്പം ബാറ്റ് ചെയ്യുകയാണ് വേണ്ടതെന്നും ആകാശ് ചോപ്ര.

ലക്നൗ: ഐപിഎല്ലില്‍ തലമാറിയെത്തുന്ന ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ ഇത്തവണ നയിക്കുന്നത് റിഷഭ് പന്താണ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്തിനെ 27 കോടി മുടക്കിയാണ് ലക്നൗ ടീമിലെത്തിച്ച് നായകനാക്കിയത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന റിഷഭ് പന്തിന് പിന്നീട് ഇന്ത്യൻ ടി20 ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.

റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണാകട്ടെ മൂന്ന് സെഞ്ചുറികളുമായി ഓപ്പണറായി തിളങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇന്ത്യൻ ടി20 ടീമില്‍ തിരിച്ചെത്താന്‍ റിഷഭ് പന്തിന് ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇത്തവണത്തെ ഐപിഎല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. എന്നാല്‍ സഞ്ജുവുമായി മത്സരിക്കാനായി ടോപ് ഓര്‍ഡറില്‍ ഇറങ്ങാതെ മിഡില്‍ ഓര്‍ഡറില്‍ തന്നെ കളിക്കാന്‍ റിഷഭ് ശ്രദ്ധിക്കണമെന്നും ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

സച്ചിനും ലാറയും നേർക്കുനേർ, മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ-വിൻഡീസ് കിരീടപ്പോരാട്ടം, മത്സരം കാണാനുള്ള വഴികൾ; സമയം

ഇന്ത്യൻ ടീമില്‍ തിരിച്ചെത്താന്‍ സഞ്ജു സാംസണോട് മത്സരിച്ച് റിഷഭ് പന്ത് ഒരിക്കലും ഓപ്പണറാകരുതെന്നും മിഡില്‍ ഓര്‍ഡറില്‍ നിക്കോളാസ് പുരാനും ഡേവിഡ് മില്ലര്‍ക്കുമൊപ്പം ബാറ്റ് ചെയ്യുകയാണ് വേണ്ടതെന്നും ആകാശ് ചോപ്ര പറഞ്ഞു. റിഷഭ് പന്തിന് ഇത്തവണത്തെ ഐപിഎല്‍ വലിയ അവസരമാണ്. എന്തുകൊണ്ടെന്നാല്‍ പന്ത് ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമിന്‍റെ ഭാഗമല്ല. ടി20 ടീമിലേക്ക് പന്തിനെ പരിഗണിക്കുന്നതുപോലുമില്ല. ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന പന്തിനെ എന്തുകൊണ്ട് ടി20 ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന് ആളുകള്‍ അത്ഭുതപ്പെടുന്നുണ്ടാവും. അതുകൊണ്ട് ഇതാണ് റിഷഭ് പന്തിന്‍റെ അവസരം, ഈ സീസണില്‍ പരമവാധി റണ്‍സടിച്ച് എല്ലാവരെയും പിടിച്ചുകുലുക്കാന്‍ അവനാവണം.

റിഷഭ് പന്ത് ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെ ബാറ്റ് ചെയ്യുമെന്നതാണ് വലിയ ചോദ്യം. റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിക്കണമെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ ഓപ്പണറായി സഞ്ജുവുമായി മത്സരിക്കാന്‍ നില്‍ക്കേണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. മൂന്നാം നമ്പറിന് മുകളില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. ടീമിന് മികച്ച തുടക്കം ലഭിച്ചാൽ മാത്രം മൂന്നാം നമ്പറിലിറങ്ങുകയും അല്ലെങ്കില്‍ നാലാമനായി ക്രീസിലിറങ്ങുകയാണ് വേണ്ടത്. അതുവഴി നാലും അഞ്ചും ആറും ബാറ്റര്‍മാര്‍ ഇടം കൈയന്‍മാരാണെന്ന ആനുകൂല്യം ലഭിക്കും. അടുത്ത ടി20 ലോകകപ്പിന് മുമ്പ് ഇനിയും ഇന്ത്യൻ ടീമില്‍ മാറ്റം വരാമെന്നതിനാല്‍ റിഷഭ് പന്തിന് ഇനിയും ഇന്ത്യൻ ടി20 ടീമില്‍ തിരിച്ചെത്താന്‍ അവസരമുണ്ട്. എന്നാല്‍ അതിനുള്ള നിര്‍ണായക ചവിട്ടുപടിയാകും ഇത്തവണത്തെ ഐപിഎല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓസ്‌ട്രേലിയ പുറത്തോ?, ലങ്കൻ പ്രഹരത്തിന് പിന്നാലെ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായി 'ലോകകപ്പ് ശാപം'
ഓപ്പണറായി സഞ്ജുവിന് അവസാന അവസരം, ബുമ്രക്കും കിഷനും വിശ്രമം, ടീമില്‍ 3 മാറ്റങ്ങൾ, നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം