
സിഡ്നി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ഓസീസ് ഇതിഹാസം ആദം ഗിൽക്രിസ്റ്റിനോട് ഉപമിച്ച് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. ഗിൽക്രിസ്റ്റിനെപ്പോലെ ഒറ്റക്ക് കളി മാറ്റിമറിക്കാൻ കെൽപ്പുള്ള താരമാണ് റിഷഭ് പന്തെന്ന് വാർണർ പറഞ്ഞു.
എനിക്ക് റിഷഭ് പന്തിനോട് പറയാനുള്ളത്, ഇപ്പോൾ കളിക്കുന്നതുപോലെ തന്നെ തുടർന്നും കളിക്കുക എന്നാണ്. ഒരിക്കലും ആക്രമണോത്സുകത കൈവിട്ട് പ്രതിരോധത്തിലേക്ക് മാറരുത്. അയാളുടെ കളിശൈലി മാറ്റേണ്ട ആവശ്യമില്ല. റിഷഭ് പന്തിന്റെ ആക്രമണോത്സുക ബാറ്റിംഗ് എതിരാളികളെ പ്രതിരോധത്തിലാക്കുന്നതാണ്. ആദം ഗിൽക്രിസ്റ്റ് കളിച്ചിരുന്നതുപോലെയാണ് റിഷഭ് പന്ത് ഇപ്പോൾ കളിക്കുന്നത്-വാർണർ പറഞ്ഞു.
ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരകളിൽ നിർണായക പ്രകടനം പുറത്തെടുത്ത റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യ പരമ്പര ജയിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുമ്പോൾ പന്തിന്റെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!