ലിയോണിനെ നിശബ്ദനാക്കുമായിരുന്നു! റിഷഭ് പന്ത് ട്വിറ്ററില്‍ ചര്‍ച്ചയാവാന്‍ കാരണമുണ്ട്; ഏറ്റെടുത്ത് വസിം ജാഫറും

Published : Feb 18, 2023, 01:36 PM ISTUpdated : Feb 18, 2023, 01:40 PM IST
ലിയോണിനെ നിശബ്ദനാക്കുമായിരുന്നു!  റിഷഭ് പന്ത് ട്വിറ്ററില്‍ ചര്‍ച്ചയാവാന്‍ കാരണമുണ്ട്; ഏറ്റെടുത്ത് വസിം ജാഫറും

Synopsis

മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും പന്തിനെ ഓര്‍ത്തെടുക്കുന്നുണ്ട്. കൗണ്ടര്‍ പഞ്ചിന് പേരുകേട്ട പന്തിനെ നന്നായി മിസ് ചെയ്യുന്നുണ്ടെന്നാണ് ട്വിറ്ററിലെ സംസാരം. അതിനൊപ്പം പന്തിന് എത്രയും വേഗം ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയട്ടെയെന്നും ആരാധകര്‍ പറയുന്നു.

ദില്ലി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ട്വിറ്ററില്‍ ട്രന്‍ഡിംഗായി റിഷഭ് പന്ത്. ദില്ലിയില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റുകളും വീഴ്ത്തിയത് നഥാന്‍ ലിയോണായിരുന്നു. രോഹിത് ശര്‍മ (32), കെ എല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (0), ശ്രേയസ് അയ്യര്‍ (4) എന്നിവരെയാണ് ലിയോണ്‍ പുറത്താക്കിയത്. കാറപടകത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്തിനാവട്ടെ ലിയോണിനെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. ഈ സാഹചര്യത്തിലാണ് ഓസീസിനെതിരെ പന്തിന്റെ പ്രകടനം വീണ്ടും ചര്‍ച്ചയായത്.

മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും പന്തിനെ ഓര്‍ത്തെടുക്കുന്നുണ്ട്. കൗണ്ടര്‍ പഞ്ചിന് പേരുകേട്ട പന്തിനെ നന്നായി മിസ് ചെയ്യുന്നുണ്ടെന്നാണ് ട്വിറ്ററിലെ സംസാരം. അതിനൊപ്പം പന്തിന് എത്രയും വേഗം ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയട്ടെയെന്നും ആരാധകര്‍ പറയുന്നു. ഈ സീസണിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളുള്ള ഇന്ത്യന്‍ താരാമാണ് പന്ത്. ഏഴെണ്ണം പന്തിന്റെ അക്കൗണ്ടിലുണ്ട്. ആറെണ്ണം വീതമുള്ള ശ്രേയസ് അയ്യരും ചേതേശ്വര്‍ പൂജാരയുമാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജയ്ക്ക് അഞ്ച് അര്‍ധ സെഞ്ചുറിയുണ്ട്. നാലെണ്ണം വീതമുള്ള കെ എല്‍ രാഹുലും രോഹിത് ശര്‍യും നാലാമത്. ചില ട്വീറ്റുകള്‍ വായിക്കാം... 

ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 263നെതിരെ പ്രതിരോധത്തിലാണ് ഇന്ത്യ. ലഞ്ചിന് ശേഷം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 151 എന്ന നിലയിലാണ് ടീം. രണ്ടാം സെഷനില്‍ രവീന്ദ്ര ജഡേജ (26), വിരാട് കോലി (44), ശ്രീകര്‍ ഭരത് (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ തുടങ്ങുകയായിരുന്നു താരം. ആര്‍ അശ്വിന്‍ (9), അക്സര്‍ പട്ടേല്‍ (3) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (32), കെ എല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (0), ശ്രേയസ് അയ്യര്‍ (4) എന്നിവര്‍ ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. നതാന്‍ ലിയോണാണ് നാല് പേരെയും പുറത്താക്കിയത്. നേരത്തെ, ഉസ്മാന്‍ ഖവാജ (81), പീറ്റര്‍ ഹാന്‍ഡ്‌കോംപ് (72) എന്നിവരുടെ ഇന്നിംഗ്‌സാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

നൂറാം ടെസ്റ്റിലെ നാണക്കേട്, ബോര്‍ഡറുടെയും കുക്കിന്‍റെയും റെക്കോര്‍ഡിനൊപ്പം പൂജാര

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര