റോഡ് സേഫ്റ്റി സീരീസ് ഫൈനല്‍: സച്ചിന്‍ ഗോള്‍ഡന്‍ ഡക്ക്; മോശം തുടക്കത്തിനുശേഷം തിരിച്ചടിച്ച് ഇന്ത്യ ലെജന്‍ഡ്സ്

Published : Oct 01, 2022, 09:02 PM IST
റോഡ് സേഫ്റ്റി സീരീസ് ഫൈനല്‍: സച്ചിന്‍ ഗോള്‍ഡന്‍ ഡക്ക്;  മോശം തുടക്കത്തിനുശേഷം തിരിച്ചടിച്ച് ഇന്ത്യ ലെജന്‍ഡ്സ്

Synopsis

തൊട്ടുപിന്നാലെ സുരേഷ് റെയ്നയെും കുലശേഖര തന്നെ മടക്കി. രണ്ട് പന്തില്‍ നാലു റണ്‍സെടുത്ത റെയ്നനയെ കുലശേഖര മെന്‍ഡിസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നോവറില്‍ 19-2 എന്ന സ്കോറില്‍ പതറിയെ ഇന്ത്യ ലെജന്‍ഡ്സിന് ഓപ്പണര്‍ നമാന്‍ ഓജയും വിനയ് കുമാറും ചേര്‍ന്ന് കരകയറ്റി.

റായ്പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ഫൈനലില്‍ ശ്രീലങ്ക ലെ‍ന്‍ഡ്സിനെതിരെ മോശം തുടക്കത്തിനുശേഷം തിരിച്ചടിച്ച് ഇന്ത്യ ലെജന്‍ഡ്സ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ലെ‍ജന്‍ഡ്സിന് ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുക്കറെ തുടക്കത്തിലെ നഷ്ടമായി. ആദ്യ ഓവറിലെ അവസാന പന്തിലാണ് സച്ചിന്‍ പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ സച്ചിന്‍ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. നുവാന്‍ കുലശേഖരയാണ് സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്.

തൊട്ടുപിന്നാലെ സുരേഷ് റെയ്നയെും കുലശേഖര തന്നെ മടക്കി. രണ്ട് പന്തില്‍ നാലു റണ്‍സെടുത്ത റെയ്നനയെ കുലശേഖര മെന്‍ഡിസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നോവറില്‍ 19-2 എന്ന സ്കോറില്‍ പതറിയെ ഇന്ത്യ ലെജന്‍ഡ്സിന് ഓപ്പണര്‍ നമാന്‍ ഓജയും വിനയ് കുമാറും ചേര്‍ന്ന് കരകയറ്റി.

റോഡ് സേഫ്റ്റി സീരീസ്: വെടിക്കെട്ടുമായി ഇര്‍ഫാന്‍; ഓസീസ് ലെജന്‍ഡ്സിനെ വീഴ്ത്തി ഇന്ത്യ ലെജന്‍ഡ്സ് ഫൈനലില്‍

പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യ ലെജന്‍ഡ്സിനെ 51 റണ്‍സിലെത്തിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക ലെജന്‍ഡ്സിനെതിരെ ഇന്ത്യ ലെജന്‍ഡ്സ് ഒമ്പതോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്തിട്ടുണ്ട്. 36 പന്തില്‍ 46 റണ്‍സോടെ നമാന്‍ ഓജയും 16 പന്തില്‍ 27 റണ്‍സുമായി വിനയ് കുമാറും ക്രീസില്‍. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവരുവരും ചേര്‍ന്ന് ഇതുവരെ 60 റണ്‍സെടുത്തിട്ടുണ്ട്.

ഇന്ത്യ ലെജന്‍ഡ്സ് പ്ലേയിംഗ് ഇലവന്‍: PlayingNaman Ojha (wk), Sachin Tendulkar (c), Suresh Raina, Yuvraj Singh, Stuart Binny, Yusuf Pathan, Irfan Pathan, Rajesh Pawar, Rahul Sharma, Abhimanyu Mithun, Vinay Kumar.

ശ്രീലങ്ക ലെജന്‍ഡസ് പ്ലേയിംഗ് ഇലവന്‍: Sanath Jayasuriya, Mahela Udawatte, Tillakaratne Dilshan (c), Dilshan Munaweera, Upul Tharanga (wk), Asela Gunaratne, Isuru Udana, Ishan Jayaratne, Jeevan Mendis, Nuwan Kulasekara, Dhammika Prasad.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല