ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി സനത് ജസൂര്യ, മൂന്ന് റണ്‍സിന് നാലു വിക്കറ്റ്; ശ്രീലങ്ക ലെജന്‍ഡ്സിന് വമ്പന്‍ ജയം

By Gopala krishnanFirst Published Sep 13, 2022, 10:52 PM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ ബെല്ലും മസ്റ്റാര്‍ഡും ചേര്‍ന്ന് 25 റണ്‍സടിച്ചശേഷമാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. മസ്റ്റാര്‍ഡ് 14 റണ്‍സെടുത്തപ്പോള്‍ സ്കോഫീല്‍ഡ്, പാരി എന്നിവര്‍ 10 റണ്‍സ് വീതമെടുത്തു. മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടക്കാനാില്ല. ശ്രീലങ്കക്കായി സനത് ജയസൂര്യ നാലോവറില്‍ രണ്ട് മെയ്ഡിന്‍ അടക്കം മൂന്ന് റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ കുലശേഖരയും ചതുരംഗ ഡിസില്‍വയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കാണ്‍പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ട് ലെജന്‍ഡ്സിനെതിരെ ശ്രീലങ്ക ലെജന്‍ഡ്സിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക  ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം 14. 3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. സ്കോര്‍ ഇംഗ്ലണ്ട് ലെജന്‍ഡ്സ് 19 ഓവറില്‍ 78ന് ഓള്‍ ഔട്ട്, ശ്രീലങ്ക ലെജന്‍ഡ്സ് 14.3 ഓവറില്‍ 79-3.

ബൗളിംഗില്‍ മൂന്ന് റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ സനത് ജയസൂര്യയാണ് ലങ്കയുടെ വിജയശില്‍പി. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇയാന്‍ ബെല്ലാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബെല്ലിന് പുറമെ മൂന്ന് പേര്‍ കൂടി മാത്രമെ ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നുള്ളു.

ധോണിയെപ്പോലെ രോഹിത്തും ആ നിര്‍ണായക തീരുമാനമെടുക്കണം, പിന്നെയെല്ലാം ചരിത്രമാകുമെന്ന് വസീം ജാഫര്‍

ഓപ്പണിംഗ് വിക്കറ്റില്‍ ബെല്ലും മസ്റ്റാര്‍ഡും ചേര്‍ന്ന് 25 റണ്‍സടിച്ചശേഷമാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. മസ്റ്റാര്‍ഡ് 14 റണ്‍സെടുത്തപ്പോള്‍ സ്കോഫീല്‍ഡ്, പാരി എന്നിവര്‍ 10 റണ്‍സ് വീതമെടുത്തു. മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടക്കാനാില്ല. ശ്രീലങ്കക്കായി സനത് ജയസൂര്യ നാലോവറില്‍ രണ്ട് മെയ്ഡിന്‍ അടക്കം മൂന്ന് റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ കുലശേഖരയും ചതുരംഗ ഡിസില്‍വയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സഞ്ജുവിന്‍റെ പേര് ചര്‍ച്ചക്ക് പോലും വന്നില്ല, പന്തിനെ ഒഴിവാക്കുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നും ബിസിസിഐ

മറുപടി ബാറ്റിംഗില്‍ ദില്‍ഷന്‍ മുനവീരയും തിലകരത്നെ ദില്‍ഷനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 24 റണ്‍സടിച്ച് ലങ്കക്ക് ഭേദപ്പെട്ട തുടക്കമിട്ടു. ദില്‍ഷന്‍(15) പുറത്തായശേഷം ഉപുല്‍ തരംഗ(23)യുമായി ചേര്‍ന്ന് ദില്‍ഷന്‍ മുനവീര ലങ്കയെ 63 റണ്‍സില്‍ എത്തിച്ചു. ഇരുവരും പുറത്തായശേഷം ജീവന്‍ മെന്‍ഡിസും(8) ചമര സില്‍വയും(0) ചേര്‍ന്ന് ലങ്കയെ ജയത്തിലെത്തിച്ചു. രണ്ട് കളികളില്‍ ലങ്കയുടെ രണ്ടാം ജമാണിത്. പോയന്‍റ് പട്ടികയില്‍ നാലു പോയന്‍റുമായി ലങ്കയാണ് ഒന്നാമത്. ഇന്ത്യ ലെജന്‍ഡ്സ് രണ്ടാമതാണ്.

click me!