ധോണിക്ക് ഐപിഎല്ലില്‍ ഇനിയും കളിക്കാം, പക്ഷേ..! തടസമാകുന്ന ഒരു കാര്യം തുറന്നുപറഞ്ഞ് റോബിന്‍ ഉത്തപ്പ

Published : Mar 15, 2024, 11:28 PM IST
ധോണിക്ക് ഐപിഎല്ലില്‍ ഇനിയും കളിക്കാം, പക്ഷേ..! തടസമാകുന്ന ഒരു കാര്യം തുറന്നുപറഞ്ഞ് റോബിന്‍ ഉത്തപ്പ

Synopsis

ധോണിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ധോണിക്കും ഇനിയും ഐപിഎല്‍ കളിക്കാമെന്നാണ് ഉത്തപ്പ പറയുന്നത്.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ കിരീടം നേടിയത്. ഇത്തവണയും നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. മാത്രമല്ല, ചെന്നൈയുടെ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്നുള്ള സംസാരവുമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കിരീടത്തോടെ യാത്ര അയക്കാനായിരിക്കും ഫ്രാഞ്ചൈസി ആഗ്രഹിക്കുന്നത്. 

ഇതിനിടെ ധോണിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ധോണിക്കും ഇനിയും ഐപിഎല്‍ കളിക്കാമെന്നാണ് ഉത്തപ്പ പറയുന്നത്. മുന്‍ താരത്തിന്റെ വാക്കുകളിങ്ങനെ... ''കീപ്പ് ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം എം എസ് ധോണിക്ക് ഐപിഎല്ലില്‍ കളിക്കാനാവും. ബാറ്റിംഗ് ഒരിക്കലും ധോണിക്ക് പ്രശ്‌നമാവില്ല. പക്ഷേ കീപ്പിംഗ് അത്ര എളുപ്പമല്ല. ഇന്നിംഗ്‌സില്‍ മുഴുവന്‍ സമയവും വിക്കറ്റിന് പുറകില്‍ തുടരാന്‍ കഴിയുകയാണെങ്കില്‍ ധോണിക്ക് ഐപിഎല്ലില്‍ തുടരാനാവും.'' ഉത്തപ്പ വ്യക്തമാക്കി. 

സി എസ് കെയില്‍ ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരാണ് ഉത്തപ്പ. ഐപിഎല്ലിലെ ആദ്യ സീസണ്‍ മുതല്‍ കളിക്കുന്ന ധോണി അഞ്ച് തവണ ചെന്നൈയെ ചാമ്പ്യന്‍മാരാക്കിയിട്ടുണ്ട്. ആറാം കിരീടമാണ് ലക്ഷ്യം. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു ഡെവോണ്‍ കോണ്‍വെ ഇല്ലാതെയാണ് സിഎസ്‌കെ ഇറങ്ങുന്നത്.

മലയാളി താരത്തിന്റെ ഓവര്‍ നിര്‍ണായമായി! ആര്‍സിബി ഫൈനലില്‍; മുംബൈ ഇന്ത്യന്‍സ് ഫൈനല്‍ കാണാതെ പുറത്ത്

ഓസ്ട്രേലിയക്കെതിരായ  ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ കോണ്‍വെക്ക് ശസ്ത്രക്രിയ വേണ്ടിവരും. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് എട്ടാഴ്ചയെങ്കിലും കോണ്‍വെക്ക് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഐപിഎല്ലില്‍ ആദ്യഘട്ട മത്സരങ്ങളില്‍ കോണ്‍വെക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായി. മെയ് മാസത്തോടെ മാത്രമെ കോണ്‍വെക്ക് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താനാവു എന്നാണ് സൂചന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍