ധവാനെ പുറത്താക്കി ബിന്നിയുടെ ലോകകപ്പ് ടീം; ഒരു താരം സര്‍പ്രൈസ്

Published : Mar 07, 2019, 11:31 AM ISTUpdated : Mar 07, 2019, 11:33 AM IST
ധവാനെ പുറത്താക്കി ബിന്നിയുടെ ലോകകപ്പ് ടീം; ഒരു താരം സര്‍പ്രൈസ്

Synopsis

രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് റോജര്‍ ബിന്നിയുടെ ലോകകപ്പ് ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം ഓപ്പണര്‍ സ്ഥാനത്തേക്ക് പോലും ധവാനെ മുന്‍ താരം പരിഗണിച്ചില്ല.

മുംബൈ: ശിഖര്‍ ധവാനെ ഒഴിവാക്കി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് റോജര്‍ ബിന്നിയുടെ ലോകകപ്പ് ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം ഓപ്പണര്‍ സ്ഥാനത്തേക്ക് പോലും ധവാനെ മുന്‍ താരം പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം.

വിരാട് കോലി നയിക്കുന്ന ടീമില്‍ അമ്പാട്ടി റായുഡു, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരായ എം എസ് ധോണി, റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാരായ കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരുമുണ്ട്. പേസ് ത്രയം ജസ്‌പ്രീത് ബുംറ- മുഹമ്മദ് ഷമി- ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും ഇടംകിട്ടി. ചാഹലും കുല്‍ദീപ് യാദവുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. എന്നാല്‍ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ക്കായി 15-ാം സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം. 

റോജര്‍ ബിന്നിയുടെ ലോകകപ്പ് ടീം

Rohit Sharma, K.L. Rahul, Virat Kohli (captain), Ambati Rayudu, M.S. Dhoni, Rishabh Pant, Kedar Jadhav, Hardik Pandya, Jasprit Bumrah, Mohammed Shami, Bhuvneshwar Kumar, Yuzvendra Chahal, Kuldeep Yadav, Vijay Shankar. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം