
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ തന്നെ നയിക്കും. അഖിൽ സകറിയ വൈസ് ക്യാപ്റ്റനായി തുടരും. ടൂർണമെന്‍റിന്‍റെ ആദ്യ സീസൺ മുതൽ ടീമിന്‍റെ പ്രധാന ഭാഗമായ ഇരുവരുടെയും പരിചയസമ്പത്തും നേതൃത്വപാടവവും വരും സീസണിലും ടീമിന് വലിയ കരുത്താകും.
ക്യാപ്റ്റൻ എന്ന നിലയിൽ രോഹനും വൈസ് ക്യാപ്റ്റനായി അഖിലും ടീമിനെ നയിക്കുമ്പോൾ, കഴിഞ്ഞ സീസണുകളിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഗ്ലോബ്‌സ്റ്റാർസ്. ഹെഡ് കോച്ച് ബിജുമോൻ എൻ.പിയുടെയും കോച്ചിങ് സ്റ്റാഫിന്‍റെയും മേൽനോട്ടത്തിൽ ടീം നിലവിൽ തിരുവനന്തപുരത്ത് പരിശീലനം നടത്തിവരികയാണ്. തുമ്പ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിൽ ടീമിലെ 16 അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
ഓഗസ്റ്റ് 20 ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിലെ ഉദ്ഘാടന മത്സരത്തിൽ തൃശൂർ ടൈറ്റൻസാണ് ഗ്ലോബ്‌സ്റ്റാർസിന്റെ എതിരാളികൾ. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. നേതൃനിര വ്യക്തമായതോടെ, കൃത്യമായ പ്ലാനിംഗോടെ പരിശീലനം തുടരാനും ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ തുടക്കം കുറിക്കാനുമാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!