വെള്ളം കുടിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍; ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയുടേത്‌

By Web TeamFirst Published Oct 2, 2019, 4:47 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. മഴ കാരണം 59.1 ഓവര്‍ മാത്രമാണ് ഇന്ന് എറിയാന്‍ സാധിച്ചത്.

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. മഴ കാരണം 59.1 ഓവര്‍ മാത്രമാണ് ഇന്ന് എറിയാന്‍ സാധിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രോഹിത് ശര്‍മ (115*), മായങ്ക് അഗര്‍വാള്‍ (84*) എന്നിവരുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 202 റണ്‍സെടുത്തിട്ടുണ്ട്. ആദ്യമായിട്ടാണ് രോഹിത് ഓപ്പണറുടെ റോളിലെത്തുന്നത്. അങ്ങനെയിറങ്ങിയ ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടിയെന്നുള്ളതാണ് ഒന്നാം ദിവസത്തെ പ്രത്യേകത.

ബാറ്റ്‌സ്മാന്മാരെ അകമൊഴിഞ്ഞ് സഹായിക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് എല്ലാം അനായാസമായിരുന്നു. തുടക്കത്തിലെ ഓവറുകളില്‍ അല്‍പം ബുദ്ധിമുട്ടിയെന്നതൊഴിച്ചാല്‍ പിന്നീട് ഒരു തരത്തിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡെയ്്ല്‍ സ്റ്റെയ്‌നിന്റെ അഭാവത്തില്‍ തീര്‍ച്ചും മൂര്‍ച്ചയില്ലാത്ത ബൗളിങ് നിരയായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. 

174 പന്ത് നേരിട്ട രോഹിത് ശര്‍മ അഞ്ച് സിക്‌സും 12 ഫോറും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സ് നേടിയത്. അഗര്‍വാളിന്റെ ഇന്നിങ്‌സില്‍ 11 ഫോറും ര്ണ്ട് സിക്‌സും ഉണ്ടായിരുന്നു. നാലാം ടെസ്റ്റ് സെഞ്ചുറിയാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഓപ്പണറായി ആദ്യത്തേതും.
 

click me!