തുടക്കം മുതല്‍ അവരുണ്ട്! ഷാക്കിബും രോഹിത്തിനും ടി20 ലോകകപ്പിലെ ബെസ്റ്റ് ഫ്രണ്ട്‌സെന്ന് ആരാധകര്‍

Published : May 30, 2024, 07:27 PM IST
തുടക്കം മുതല്‍ അവരുണ്ട്! ഷാക്കിബും രോഹിത്തിനും ടി20 ലോകകപ്പിലെ ബെസ്റ്റ് ഫ്രണ്ട്‌സെന്ന് ആരാധകര്‍

Synopsis

2007ലെ ആദ്യ സീസണില്‍ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തിലായിരുന്ന താരങ്ങള്‍ ഇക്കുറിയെത്തുന്നത് അതാത് ടീമുകളുടെ പവര്‍ ഹൗസുകളായാണ്.

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആരൊക്കെയാകും? രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമേയുണ്ടാകില്ല ലോകകപ്പിന്. ഫുള്‍ കോണ്‍ഫിഡന്റായി കിരീടം ഉറക്കെ പറയും. ഇന്ത്യന്‍ താരം രോഹിത് ശര്‍മയും ബംഗ്ലദേശ് താരം ഷാകിബ് അല്‍ ഹസനുമെന്ന്. അതിന് കാരണവുമുണ്ട്. ട്വന്റി 20 ലോകകപ്പിലെ മുതിര്‍ന്ന താരങ്ങളാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസനും. പ്രഥമ ട്വന്റി 20 ലോകകപ്പ് മുതല്‍ ടൂര്‍ണമെന്റിന്റെ എല്ലാ എഡിഷനിലും കളത്തിലിറങ്ങിയ താരങ്ങളാണ് ഇരുവരും. 

2007ലെ ആദ്യ സീസണില്‍ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തിലായിരുന്ന താരങ്ങള്‍ ഇക്കുറിയെത്തുന്നത് അതാത് ടീമുകളുടെ പവര്‍ ഹൗസുകളായാണ്. ടീം ഇന്ത്യയുടെ നായകനായാണ് രോഹിത് യുഎസിലെത്തുന്നത്. എട്ട് ലോകകപ്പുകളിലെ 39 മല്‍സരങ്ങലില്‍ നിന്ന് 127 സ്‌ട്രൈക് റേറ്റില്‍ 963 രണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. 9 അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 

ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് ഷാകിബ് അല്‍ ഹസന്‍. 47 വിക്കറ്റുകള്‍ നേടിയ താരം 742 റണ്‍സും നേടിയിട്ടുണ്ട്. സീനിയേഴ്‌സ് താരങ്ങളായ ഇരുവരും ഇത്തവണ മികച്ച പ്രകടനം നടത്തി പ്രായം വെറും അക്കമെന്ന് തെളിയിക്കാനും കൂടെയുള്ള ഒരുക്കത്തിലാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ട്വന്റി 20 ടീമിലേക്കെത്തുന്നത്. നായകനായി ടീമിനെ ഒരു കിരീടത്തിലേക്കെത്തിക്കുക എന്നുമാത്രമല്ല ഐപിഎലിലടക്കം മോശം ഫോമിലായിരുന്ന താരത്തിന് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ലോകകപ്പ്. 

ഷാകിബിന്റേയും സ്ഥിതി വ്യത്യസ്തമല്ല, പരിക്ക് പറ്റി നീണ്ട ഇടവളയ്ക്ക് ശേഷമാണ് ഷാകിബ് ടീമിലേക്കെത്തുന്നത്. സിംബാബ്‌വേയ്‌ക്കെതിരെയുള്ള പരന്പരയിലൂടെയാണ് താരം ടീമിലേക്ക് മടങ്ങിയെത്തിയത്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഏയിലാണ് ഇന്ത്യ. ബംഗ്ലദേശ് ഗ്രൂപ്പ് ഡിയിലും.
 

PREV
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്