ഇഞ്ചോടിഞ്ചല്ല, ഒപ്പത്തിനൊപ്പം; റണ്‍വേട്ടയില്‍ അതിശയിപ്പിച്ച് കോലിയും രോഹിത്തും

Published : Dec 12, 2019, 09:42 AM ISTUpdated : Dec 12, 2019, 09:50 AM IST
ഇഞ്ചോടിഞ്ചല്ല, ഒപ്പത്തിനൊപ്പം; റണ്‍വേട്ടയില്‍ അതിശയിപ്പിച്ച് കോലിയും രോഹിത്തും

Synopsis

വിന്‍ഡീസിനെതിരായ പരമ്പര തുടങ്ങുമ്പോള്‍ രോഹിത് ആയിരുന്നു മുന്നിൽ

മുംബൈ: ട്വന്‍റി 20 റൺവേട്ടയിൽ വിരാട് കോലിയും രോഹിത് ശര്‍മ്മയും ഒപ്പത്തിനൊപ്പം. വിന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം ഇരുവര്‍ക്കും 2633 റൺസ് വീതമായി. രോഹിത് 104ഉം കോലി 75ഉം മത്സരത്തിലാണ് 2633 റൺസ് നേടിയത്. വിന്‍ഡീസിനെതിരായ പരമ്പര തുടങ്ങുമ്പോള്‍ രോഹിത് ആയിരുന്നു മുന്നിൽ. കോലി 183 റണ്‍സും രോഹിത് 94 റണ്‍സും പരമ്പരയിൽ നേടി. 

വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ വെടിക്കെട്ട് ബാറ്റിംഗാണ് ഇരുവരും പുറത്തെടുത്തത്. രോഹിത് 34 പന്തില്‍ 71 റണ്‍സെടുത്തപ്പോള്‍ കോലി 29 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു. കോലി ഏഴ് സിക്‌സും രോഹിത് അഞ്ച് സിക്‌സും പറത്തി. 

ഇരുവരും തകര്‍ത്തടിച്ചപ്പോള്‍ 67 റൺസ് ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പര(2-1) ഇന്ത്യ സ്വന്തമാക്കി. വിജയലക്ഷ്യമായ 241 റൺസ് പിന്തുടര്‍ന്ന വിന്‍ഡീസ് എട്ടിന് 173 റൺസിലേക്ക് ഒതുങ്ങി. രോഹിത്തിനും കോലിക്കും പുറമെ കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗും(56 പന്തില്‍ 91) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. കെ എല്‍ രാഹുല്‍ കളിയിലെയും വിരാട് കോലി പരമ്പരയിലെയും താരമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യയെ തോല്‍പിച്ച് അണ്ടര്‍ 19 ഏഷ്യാ കപ്പ് നേടിയ പാകിസ്ഥാന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി
'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്