സിക്‌സര്‍മാനായി ഹിറ്റ്‌മാന്‍; ആ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

Web Desk   | Asianet News
Published : Dec 12, 2019, 08:16 AM IST
സിക്‌സര്‍മാനായി ഹിറ്റ്‌മാന്‍; ആ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

Synopsis

രാജ്യാന്തര ക്രിക്കറ്റില്‍ 400 സിക്‌സര്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ എന്ന നേട്ടം ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയ്‌ക്ക്

മുംബൈ: ട്വന്‍റി 20യിൽ രോഹിത് ശര്‍മ്മയ്‌ക്ക് ഇന്ത്യന്‍ റെക്കോര്‍ഡ്. രാജ്യാന്തര ക്രിക്കറ്റില്‍ 400 സിക്‌സര്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ എന്ന നേട്ടം രോഹിത് സ്വന്തമാക്കി. 354-ാം രാജ്യാന്തര മത്സരത്തിലാണ് രോഹിത്തിന്‍റെ നേട്ടം. മുംബൈ ട്വന്‍റി 20യിൽ കോട്രലിനെ സിക്‌സര്‍ പറത്തിയാണ് രോഹിത് നേട്ടമാഘോഷിച്ചത്. 

ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ബാറ്റ്സ്‌മാന്‍ ആണ് രോഹിത്. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലും പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയും നേരത്തെ ഈ നേട്ടത്തിലെത്തിയിരുന്നു. ഗെയിൽ 534ഉം അഫ്രീദി 476ഉം സിക്‌സര്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ഇന്നിംഗ്സിലും രോഹിത്തിന് സിക്‌സര്‍ ഒന്നും നേടാനായിരുന്നില്ല. എന്നാല്‍ മുംബൈയിൽ രോഹിത് അഞ്ച് സിക്‌സര്‍ പറത്തി. 

മുംബൈയിലെ 67 റൺസ് ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പര(2-1) ഇന്ത്യ സ്വന്തമാക്കി. വിജയലക്ഷ്യമായ 241 റൺസ് പിന്തുടര്‍ന്ന വിന്‍ഡീസ് എട്ടിന് 173 റൺസിലേക്ക് ഒതുങ്ങി. കെ എല്‍ രാഹുല്‍(56 പന്തില്‍ 91), രോഹിത് ശര്‍മ്മ(34 പന്തില്‍ 71), വിരാട് കോലി(29 പന്തില്‍ 70*) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. കെ എല്‍ രാഹുല്‍ കളിയിലെയും വിരാട് കോലി പരമ്പരയിലെയും താരമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സെഞ്ചുറി മോഹം ഉള്ളിലുണ്ടായിരുന്നു, പക്ഷെ അവനോട് അപ്പോൾ അക്കാര്യം ചോദിക്കാന്‍ തോന്നിയില്ല', കാരണം വെളിപ്പെടുത്തി സഞ്ജു
വീണ്ടും ചേട്ടന്‍റെ വെടിക്കെട്ട്, റണ്‍വേട്ടയില്‍ ഗില്ലിനെയും കോലിയയും കിഷനെയും പിന്നിലാക്കി സഞ്ജു വീണ്ടും ടോപ് ഫൈവിൽ